ശണേശോത്സവ ഘോഷയാത്രയിൽ ആത്മഹത്യ ചെയ്ത ബിജെപി പ്രവർത്തകന്റെ ചിത്രം

സ്വന്തം ലേഖകൻ

നീലേശ്വരം : സാർവ്വജനിക ഗണേശോത്സവത്തോടനുബന്ധിച്ച് നീലേശ്വരത്ത് നടന്ന ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്രയിൽ ആത്മഹത്യ ചെയ്ത ആർ.എസ്.എസ് പ്രവർത്തകന്റെ ചിത്രം ആലേഖനം ചെയ്ത കൊടിയുപയോഗിച്ചതിൽ വ്യാപക പ്രതിഷേധം. ഇന്നലെ സന്ധ്യയ്ക്ക് നീലേശ്വരം പേരോലിൽ നിന്നും പുറപ്പെട്ട ഗണേശോത്സവ ഘോഷയാത്രയിലാണ് കാസർകോട്ടെ ആർഎസ്എസ് പ്രവർത്തകൻ ജ്യോതിഷിന്റെ ചിത്രം ആലേഖനം ചെയ്ത കൊടിയുപയോഗിച്ചത്.

നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയാകുകയും, പിന്നീട് ആത്മഹത്യ ചെയ്യുകയും ചെയ്ത ആർഎസ്എസ് – ബിജെപി പ്രവർത്തകന്റെ ചിത്രം ഗണേശോത്സവത്തിൽ ഉപയോഗിച്ചതിനെതിരെയാണ് ബിജെപി അനുഭാവികളല്ലാത്ത ഹിന്ദു മത വിശ്വാസികളിൽ പ്രതിഷേധമുയർന്നത്. ബിജെപിയുടെ ജില്ലാ കമ്മിറ്റി ഓഫീസ് പ്രവർത്തകർ പൂട്ടിയിട്ട് പ്രതിഷേധിച്ച സംഭവത്തിന് പിന്നിൽ ജ്യോതിഷിന്റെ ആത്മഹത്യാ വിഷയമുണ്ട്.

പാർട്ടി പ്രവർത്തനത്തിനിടയിൽ ക്രിമിനൽ കേസുകളിൽ പ്രതികളായവരെ ബിജെപി  ജില്ലാനേതൃത്വം തിരിഞ്ഞുനോക്കാത്തതിൽ പ്രതിഷേധിച്ചാണ് ബിജെപി പ്രവർത്തകർ ഒരുവർഷം മുമ്പ് ഓഫീസ് പൂട്ടിയിട്ടത്. ഗണേശോത്സവ ഘോഷയാത്രയിൽ ആത്മഹത്യ ചെയ്ത ക്രിമിനൽ കേസ് പ്രതിയുടെ ചിത്രം ആലേഖനം ചെയ്ത കൊടിയുപയോഗിച്ചവർ ഗണേശോത്സവത്തെ രാഷ്ട്രീയ പരിപാടിയാക്കി തരംതാഴ്്ത്തിയെന്നാണ് ബിജെപിക്കാരല്ലാത്ത ഗണേശ വിശ്വാസികളുടെ ആരോപണം.

ഘോഷയാത്രയുടെ പിൻനിരയിൽ അണിനിരന്ന സംഘമാണ് പരസ്യമായി ജ്യോതിഷിന്റെ ചിത്രമുള്ള കൊടിവീശിയത്. വിവിധ രാഷ്ട്രീയ പാർട്ടികളിൽപ്പെട്ട ദൈവ വിശ്വാസികൾ ഒരേപോലെ ആരാധിക്കുന്ന ഗണപതിയുടെ പ്രതിമയും വഹിച്ച് നടന്ന ഘോഷ യാത്രയിൽ ആത്മഹത്യ ചെയ്ത ബിജെപി പ്രവർത്തകന്റെ ചിത്രമുള്ള കൊടിവീശിയത് ഗണേശോത്സവത്തിന്റെ ശോഭ കെടുത്തിയതായി നാട്ടുകാർക്ക് പരാതിയുണ്ട്. ബിജെപി നേതൃത്വം ഇതിന് മറുപടി പറയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

LatestDaily

Read Previous

റോഡരികിൽ വെട്ടിയിട്ട മരം  നാട്ടുകാർക്ക് ശല്യമായി

Read Next

കേരളത്തിൽ 8,506 പോക്സോ കേസ്സുകൾ