ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം പ്രതിനിധി
കാഞ്ഞങ്ങാട്: കേരളത്തിനനുവദിച്ച രണ്ടാം വന്ദേഭാരത് എക്സ്പ്രസ്സിന്റെ റൂട്ട് സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് വിട. ആലപ്പുഴ വഴി കാസർകോട് – തിരുവനന്തപുരം റൂട്ടിലായിരിക്കും പുതിയ വന്ദേഭാരത് എക്സ്പ്രസ്സിന്റെ യാത്ര. വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി 24-ന് ഞായറാഴ്ച കേരളത്തിന്റെ വന്ദേഭാരത് ഫ്ളാഗ് ഓഫ് ചെയ്യും. ഒപ്പം രാജ്യത്താകെ ഒമ്പത് വന്ദേഭാരത് എക്സ്പ്രസ്സുകൾക്ക് രണ്ടാം ഘട്ടത്തിൽ തുടക്കമാവുന്നുണ്ട്.
ആഴ്ചയിൽ ആറ് ദിവസമായിരിക്കും കാസർകോട് – തിരുവനന്തപുരം രണ്ടാം വന്ദേഭാരത് ഓടുക. രാവിലെ ഏഴിന് കാസർകോട് നിന്ന് പുറപ്പെട്ട് വൈകീട്ട് 3-05ന് തിരുവനന്തപുരത്തെത്തുന്ന വന്ദേഭാരത് മടക്കയാത്രയിൽ വൈകീട്ട് 4-05ന് തിരുവനന്തപുരം വിട്ട് രാത്രി 11-55ന് കാസർകോടെത്തും. കണ്ണൂർ, കോഴിക്കോട്, ഷൊർണ്ണൂർ, തൃശൂർ, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. രണ്ടാം വന്ദേഭാരത് ട്രെയിൻ അനുവദിച്ചതായുള്ള അറിയിപ്പ് വന്നത് മുതൽ റൂട്ട് സംബന്ധിച്ച അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങിയിരുന്നു.
ഗോവ- എറണാകുളം, കോയമ്പത്തൂർ- മംഗളൂരു, മംഗളൂരു- കോട്ടയം തുടങ്ങി വിവിധ റൂട്ടുകളിലായിരിക്കും രണ്ടാം വന്ദേഭാരത് എന്ന അഭ്യൂഹങ്ങൾക്കെല്ലാം വിരാമമിട്ടാണ് കേരളത്തിന് മാത്രമായിരിക്കും രണ്ടാം വന്ദേഭാരത് എന്ന സന്ദേശം നൽകി കാസർകോട് – തിരുവനന്തപുരം റൂട്ടിന്റെ പ്രഖ്യാപനമുണ്ടായത്.