യുവാവ് ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങി

സ്വന്തം ലേഖകൻ

മേൽപ്പറമ്പ് : ഓൺലൈൻ വഴി ഹെഡ്സെറ്റ് ബുക്ക് ചെയ്ത യുവാവിന് 1 ലക്ഷം രൂപയോളം നഷ്ടമായെന്ന് പരാതി. മാങ്ങാട് നൂർജഹാൻ മൻസിലിൽ ഗഫൂറിന്റെ മകൻ മുഹമ്മദ് ആഷിറിനാണ് 24, ഓൺലൈൻ തട്ടിപ്പിൽ 99,999 രൂപ നഷ്ടമായത്. ഓൺലൈനിൽ ഹെഡ്സെറ്റ് ബുക്ക് ചെയ്ത യുവാവിന്റെ വാട്സ്ആപ്പ് നമ്പറിലേക്ക് വന്ന സന്ദേശത്തിലെ ഒടിപി നമ്പർ കൈമാറിയതിനെത്തുടർന്ന് അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുത്തുവെന്നാണ് പരാതി. വാട്സ്ആപ്പിൽ വന്ന ലിങ്ക് മെസേജ് പ്രകാരം   ലഭിച്ച ഒ.ടി.പി. നമ്പർ കൈമാറിയതോടെയാണ് യുവാവിന് അക്കൗണ്ടിൽ നിന്നും പണം നഷ്ടമായത്.

Read Previous

ഷിയാസിനെതിരെയുള്ള പീഡനക്കേസ്സിൽ അന്വേഷണ സംഘം എറണാകുളത്ത്

Read Next

പാർക്കിംഗിന് ഭൂമി വില