കേരളത്തിൽ 8,506 പോക്സോ കേസ്സുകൾ

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട് : കേരളത്തിൽ 8,506 പോക്സോ കേസ്സുകൾ വിചാരണ കാത്തുകഴിയുന്നു. പ്രായപൂർത്തിയാകാത്ത ആൺ-പെൺ കുട്ടികൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കേസ്സുകളാണിത്രയും. പരാതിയിൽ പോലീസ് കേസ്സ് റജിസ്റ്റർ ചെയ്ത് അന്വേഷണവും അറസ്റ്റും നടത്തി കുറ്റപത്രം കോടതിയിലെത്തിച്ച കേസ്സുകളാണിത്രയും.

കാസർകോട് ജില്ലയിൽ 326 പോക്സോ കേസ്സുകൾ വിചാരണ കാത്തുകിടക്കുമ്പോൾ തലശ്ശേരി പോക്സോ കോടതിയിൽ 484 കേസ്സുകൾ വിചാരണ കാത്തു കിടക്കുമ്പോൾ കോഴിക്കോട്ട് 576 കേസ്സുകളും, മഞ്ചേരിയിൽ 1139 കേസ്സുകളുമുണ്ട്. തിരുവനന്തപുരത്ത് 1384, കൊല്ലം 743, പത്തനംതിട്ട 312, കോട്ടയം 216, ആലപ്പുഴ 527, തൊടുപുഴ 417, എറണാകുളം 1147, തൃശൂർ 524, പാലക്കാട്ട് 528, എന്നിങ്ങനെയാണ് പോക്സോ കേസ്സുകൾ.

ഏറ്റവും കൂടുതൽ 1147 കേസ്സുകൾ എറണാകുളം ജില്ലയിലാണ്. കേസ്സുകൾ വിചാരണ ചെയ്ത് പെട്ടെന്ന് തീർപ്പ് കൽപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ട്. ആഭ്യന്തര വകുപ്പും പോക്സോ കേസുകൾ നിരീക്ഷിച്ചുവരുന്നുണ്ട്.  കാഞ്ഞങ്ങാട് പോക്സോ കേസ്സുകളുടെ മാത്രം വിചാരണയ്ക്ക് പ്രത്യേക കോടതിയുണ്ട്.

കാസർകോട് ജില്ലാ സെഷൻസ് കോടതികളിലും പോക്സോ കേസ്സുകളിൽ വിചാരണ ധൃതഗതിയിൽ വിചാരണ നടന്നുവരുന്നുണ്ട്. ശിക്ഷിക്കപ്പെടുന്ന പോക്സോ പ്രതികൾ സമീപകാലത്തൊന്നും ജയിലിൽ നിന്ന് പുറത്തുവരാത്ത വിധത്തിലുള്ള ശിക്ഷകളാണ് പോക്സോ കോടതികൾ കുറ്റക്കാർക്ക് വിധിക്കുന്നത്. ശിക്ഷയുടെ കാഠിന്യം മനസ്സിലാക്കിയതുകൊണ്ടുതന്നെ കുറ്റം ചെയ്ത പ്രതികൾ അറസ്റ്റിന് മുമ്പ് ഒളിവിൽപ്പോവുകയും ചിലരെല്ലാം ആത്മഹത്യയിൽ അഭയം പ്രാപിക്കുകയും ചെയ്യുന്നുണ്ട്.

LatestDaily

Read Previous

ശണേശോത്സവ ഘോഷയാത്രയിൽ ആത്മഹത്യ ചെയ്ത ബിജെപി പ്രവർത്തകന്റെ ചിത്രം

Read Next

പോലീസിന്റെ ഉറക്കം കെടുത്തിയ സ്വർണ്ണമാല പിടിച്ചുപറിക്കാർ അറസ്റ്റിൽ