പാർക്കിംഗിന് ഭൂമി വില

സ്റ്റാഫ് ലേഖകൻ

കാസർകോട് : െറയിൽവേ സ്റ്റേഷനിൽ വാഹനം പാർക്ക് ചെയ്ത് ട്രെയിൻ യാത്രയ്ക്ക് ഒരുങ്ങുകയാണെങ്കിൽ ഒരു കാര്യം ഓർമ്മിക്കുക. റെയിൽവെ പാർക്കിംഗിൽ 24 മണിക്കൂർ നിങ്ങളുടെ കാർ പാർക്ക് ചെയ്താൽ പാർക്കിംഗ് ഫീസ് 90 രൂപയാണ്. ഇത് കാസർകോട് – കാഞ്ഞങ്ങാട് റെയിൽവെ പാർക്കിംഗിൽ ഇൗടാക്കുന്ന പുതിയ നിരക്കാണ്.

വണ്ടി റെയിൽവേ പാർക്കിംഗിൽ ഏൽപ്പിച്ച് നിങ്ങൾ യാത്ര പോയാൽ വാഹനത്തിന്റെ ഉത്തരവാദിത്വം വാഹന ഉടമയ്ക്കാണ്. വാഹനം പാർക്കിംഗിൽ നിന്ന് കളവുപോയാലോ, കാറിന്റെ ടയർ കള്ളന്മാർ അഴിച്ചെടുത്തു കൊണ്ടുപോയാലോ, പാർക്കിംഗ് കരാറുകാരനോട് കയർത്തിട്ട് ഒരു കാര്യവുമില്ല. വാഹനം നിങ്ങൾ പാർക്ക് ചെയ്യുന്ന റെയിൽവെയുടെ സ്ഥലത്തിന്റെ വാടക മാത്രമാണ് പാർക്കിംഗ് ഫീ.

പാർക്കിംഗിൽ വെച്ച വാഹനത്തിന് കേടുപാടു സംഭവിക്കുകയോ ഇരുചക്ര വാഹനത്തിൽ ബന്ധിപ്പിച്ച് നിർത്തിയ ഹെൽമറ്റ് കളവുപോയാലോ, പാർക്കിംഗ് ഫീസ് വാങ്ങിയ റെയിൽവെ കരാറുകാരൻ ഒരിക്കലും ഉത്തരവാദിയാകില്ല. ഇക്കാര്യങ്ങൾ പാർക്കിംഗ് ഫീസ് റസീറ്റിൽ തന്നെ പ്രിന്റ് ചെയ്താണ് ഫീസ് പിരിക്കുന്നത്. പാർക്കിംഗ് ഫീസിൽ നിലവിൽ അംഗ പരിമിതർക്കൊഴികെ മറ്റാർക്കും റെയിൽ പാർക്കിംഗ് ഫീസിൽ ഇളവില്ല. അംഗപരിമിതരുടെ വാഹനം പാർക്ക് ചെയ്യാൻ റെയിൽവെ പാർക്കിംഗിൽ പ്രത്യേക സ്ഥലം മാർക്ക് ചെയ്തുവെച്ചിട്ടുണ്ട്.

LatestDaily

Read Previous

യുവാവ് ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങി

Read Next

ജില്ലയിൽ ഒരേ ദിവസം മൂന്ന് സൈബർ തട്ടിപ്പ് കേസുകൾ