റോഡരികിൽ വെട്ടിയിട്ട മരം  നാട്ടുകാർക്ക് ശല്യമായി

സ്വന്തം ലേഖകൻ

ചിത്താരി: അജാനൂർ പഞ്ചായത്ത് 22-ാം വാർഡിൽപ്പെട്ട ചിത്താരി ചാമുണ്ഡിക്കുന്ന് ജംഗ്ഷനിൽ റോഡരികിൽ വെട്ടിയിട്ട മരം നാട്ടുകാർക്ക് ഉപദ്രവമാകുന്നു. മൂന്ന്  മാസം മുമ്പാണ് റോഡരികിൽ പഴകി ദ്രവിച്ച് അപകടാവസ്ഥയിലായിരുന്ന മരം പഞ്ചായത്തധികൃതർ വെട്ടിയത്. വെട്ടിയ മരം റോഡരികിൽത്തന്നെ ഉപേക്ഷിച്ച പഞ്ചായത്തധികൃതർ മരം റോഡരികിൽ നിന്നും മാറ്റാൻ നടപടിയെടുത്തില്ലെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്.

ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള മരത്തിൽ പാമ്പുകളടക്കമുള്ള ക്ഷുദ്രജീവികൾ ചേക്കേറിയതോടെ സന്ധ്യയായാൽ മരത്തിന്റെ സമീപത്ത് കൂടി നടക്കാൻ പോലും നാട്ടുകാർക്ക് ഭയമാണ്. പഞ്ചായത്തിന്റെ അനാസ്ഥയ്ക്കെതിരെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് പരാതി നൽകാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.

Read Previous

കാസർകോട് – തിരുവനന്തപുരം രണ്ടാം വന്ദേഭാരത് 24 മുതൽ

Read Next

ശണേശോത്സവ ഘോഷയാത്രയിൽ ആത്മഹത്യ ചെയ്ത ബിജെപി പ്രവർത്തകന്റെ ചിത്രം