ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട് : നമ്പറെഴുത്ത് ലോട്ടറി മാഫിയയുടെ ഭീഷണിയെത്തുടർന്ന് മധ്യവയസ്ക്കൻ ട്രെയിനിന് മുന്നിൽച്ചാടി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. കുശാൽ നഗർ ചാമുണ്ഡേശ്വരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കുഞ്ഞിക്കണ്ണന്റെ മകൻ എസ്.കെ. ശശിധരനാണ് 50, മൂന്നംഗ നമ്പറെഴുത്ത് ചൂതാട്ട മാഫിയയുടെ ഭീഷണിയെത്തുടർന്ന് ജീവനൊടുക്കിയത്.
സെപ്തംബർ 17-ന് രാവിലെ 8 മണിയോടെയാണ് പുതിയകോട്ട നിത്യാനന്ദ പോളിടെക്നിക്ക് സമീപം റെയിൽപ്പാളത്തിൽ ശശിധരന്റെ ജഢം കണ്ടെത്തിയത്. ശശിധരനെ കാണാതായതിനെത്തുടർന്ന് നാട്ടുകാർ തെരച്ചിൽ നടത്തുന്നതിനിടെയാണ് ഇദ്ദേഹത്തിന്റെ മൃതദേഹം റെയിൽപ്പാളത്തിൽ കണ്ടെത്തിയത്.
സിപിഎം ലോക്കൽ കമ്മിറ്റിയംഗമായ സന്തോഷ് കുശാൽ നഗറിന്റെ നേതൃത്വത്തിൽ രാത്രി മുഴുവനും കാഞ്ഞങ്ങാടും പരിസര പ്രജദേശങ്ങളിലും ശശിധരന് വേണ്ടി തെരച്ചിൽ നടത്തിയിരുന്നു. സ്ഥിരമായി നമ്പറെഴുത്ത് ചൂതാട്ടം നടത്തുന്ന ശശിധരൻ ചൂതാട്ട സംഘത്തിന് പണം നൽകാനുണ്ടായിരുന്നു. ഇൗ പണമാവശ്യപ്പെട്ട് മൂന്നംഗ സംഘം ശശിധരനെത്തേടി വീട്ടിലുമെത്തിയിരുന്നു.
ചൂതാട്ട സംഘത്തിന്റെ ഭീഷണി ഭയന്നാണ് ശശിധരൻ ജീവിതമവസാനിപ്പിച്ചതെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു. ശശിധരനെ ഭീഷണിപ്പെടുത്തിയ മൂന്നംഗ സംഘത്തിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റത്തിന് േകസെടുക്കണമെന്നാണ് ആവശ്യമുയരുന്നത്.