പൂജാ മുറിയിൽ തൂങ്ങി മരിച്ചു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : തനിച്ച് താമസിക്കുന്ന അമ്പതുകാരനെ പൂജാമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെള്ളിക്കോത്ത് ആലിങ്കലിലെ അമ്പാടിയുടെ മകൻ പ്രഭാകരനെയാണ് 50, ഇന്നലെ സന്ധ്യയ്ക്ക് 6 മണിയോടെ വീട്ടിനുള്ളിലെ പൂജാമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ഹൊസ്ദുർഗ് പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്ക്കരിച്ചു. സംഭവത്തിൽ ഹോസ്ദുർഗ്ഗ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Read Previous

ദേവസ്വം മന്ത്രിക്കെതിരെ പയ്യന്നൂരിൽ ജാതി വിവേചനം

Read Next

കാസർകോട് – തിരുവനന്തപുരം രണ്ടാം വന്ദേഭാരത് 24 മുതൽ