ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി

ബേക്കൽ: സൗദി റിയാദിൽ പുതുതായി ആരംഭിക്കുന്ന സൂപ്പർ മാർക്കറ്റിൽ പാർട്ടണർ ആക്കാമെന്ന് വാഗ്ദാനം ചെയ്ത്  യുവാവിൽ നിന്നും 20ലക്ഷം രൂപ തട്ടിയെടുത്തതായി കേസ്. മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട്ടെ വാഴേക്കട തെക്കിൻകാട്ട് ഹൗസിൽ മൊയ്തീൻ ഹാജിയുടെ മകൻ ശിഹാബുദ്ധീനാണ് 32, തട്ടിപ്പിനിരയായത്.

സംഭവത്തിൽ  പള്ളിക്കര മൗവ്വലിലെ പനയങ്ങാനം ഹൗസിൽ സുലൈമാന്റെ മകൻ മുഹമ്മദ് 42, കൂത്തുപറമ്പ കണ്ണവം ചെറിയ പേരോത്ത് ഹൗസിൽ പ്രകാശന്റെ ഭാര്യ സുജാത 47, മകൾ അക്ഷയ 26, കൂത്തുപറമ്പ കണ്ണവം രാജിയ മൻസിലിൽ മുഹമ്മദിന്റെ മകൻ കാസിം 60, എന്നിവർക്കെതിരെയാണ് കോടതി നിർദ്ദേശപ്രകാരം ബേക്കൽ പോലീസ് കേസെടുത്തത്.

Read Previous

ട്രെയിൻ യാത്രയ്ക്കിടെ തിരുവനന്തപുരം സ്വദേശി തൃക്കരിപ്പൂരിൽ കുടുങ്ങി

Read Next

ദേവസ്വം മന്ത്രിക്കെതിരെ പയ്യന്നൂരിൽ ജാതി വിവേചനം