സിപിഎം പ്രവർത്തകന്റെ വീടിന് മുന്നിൽ റീത്ത്

പയ്യന്നൂര്‍ : സിപിഎം പ്രവര്‍ത്തകന്റെ വീടിന് മുന്നില്‍ റീത്ത് . സിപിഎം പ്രവര്‍ത്തകനായ രാമന്തളി കക്കംപാറയിലെ എന്‍.പി.റിനീഷിന്റെ വീട്ടുവരാന്തയിലാണ് റീത്ത് വെച്ചത്. ഇന്ന് രാവിലെ വീട്ടുകാർ ഉണർന്നപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. വീട്ടുകാർ വിവരമറിയിച്ചതിനെതുടർന്ന് പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി റീത്ത് കസ്റ്റഡിയിലെടുത്ത് അന്വേഷണമാരംഭിച്ചു.

റിനീഷിന്റെ പിതാവ് മത്സ്യത്തൊഴിലാളിയായ ഗംഗാധരന്‍ ഇന്നുരാവിലെ ജോലിക്ക് പോകാനായി വാതില്‍ തുറന്നപ്പോഴാണ് ഗ്രീൽസിന് സമീപം റീത്ത് കണ്ടത്.  വാഴയില വട്ടത്തില്‍ ചുറ്റിയുണ്ടാക്കിയ റീത്തിന് മുകളിൽ ബിജു എട്ടന്റെ കണക്ക് തീര്‍ക്കാന്‍ ബാക്കിയുണ്ട്. നിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന്  എഴുതിയിട്ടുണ്ട്. ഇന്നലെ റിനീഷ് വീട്ടിലുണ്ടായിരുന്നില്ല.

കുന്നരു വട്ടപ്പറമ്പ ചാലിലെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. വര്‍ഷങ്ങളായി സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണ് റീത്ത് വെച്ചതിന് പിന്നിലെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്നും സിപിഎം കുന്നരു ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

Read Previous

ഫാഷൻ ഗോൾഡ് സ്വത്ത് കണ്ടുകെട്ടൽ, കോടതിയിൽ പ്രതീക്ഷയർപ്പിച്ച് നിക്ഷേപകർ

Read Next

റോഡ് മുറിച്ചു കടക്കുമ്പോൾ ലോറിയിടിച്ച് മരിച്ചു