ഷിയാസിനെതിരെ നിർബ്ബന്ധിത ഗർഭഛിദ്രത്തിനും കേസ്

സ്വന്തം ലേഖകൻ

തൃക്കരിപ്പൂർ : ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ജിംപരിശീലകയായ യുവതിയെ പീഡനത്തിനിരയാക്കിയ ബിഗ്ബോസ് താരത്തിനെതിരെ ചുമത്തിയിരിക്കുന്നത് ബലാത്സംഗം, വിസ്വാസ വഞ്ചന, നിർബ്ബന്ധിത ഗർഭഛിദ്രം മുതലായ വകുപ്പുകൾ. ബിഗ് ബോസ് റിയാലിറ്റി ഷോ താരം ഷിയാസ് കരീമിനെതിരെ യുവതി നൽകിയ പരാതിയിൽ ഷിയാസ് തന്നെ ചെറുവത്തൂർ ഞാണങ്കൈയിലെ ബാർ ഹോട്ടലിൽ മുറിയെടുത്ത ശേഷം വിളിച്ചുവരുത്തി മർദ്ദിച്ചുവെന്നും പരാതിപ്പെടുന്നു.

ഷിയാസ് കരീം പലതവണയായി തന്റെ പക്കൽ നിന്നും 11 ലക്ഷം രൂപയോളം വാങ്ങിയതായും തന്നെ ഒന്നിലധികം തവണ നിർബ്ബന്ധിത ഗർഭഛിദ്രത്തിന് വിധേയയാക്കിയെന്നും ആരോപിക്കുന്നുണ്ട്. 2023 മാർച്ച് 21-നാണ് ഷിയാസ് കരീം ചെറുവത്തൂരിലെ ബാർ ഹോട്ടലിൽ മുറിയെടുത്ത ശേഷം യുവതിയെ വിളിച്ചുവരുത്തി മർദ്ദിച്ചത്. ബിഗ്ബോസ് താരം ഹോട്ടലിൽ ഡീലക്സ് മുറിയെടുത്തതായി ഹോട്ടൽ മാനേജർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

പരാതിക്കാരിയെ ശനിയാഴ്ച ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. യുവതിയുടെ രഹസ്യമൊഴി ഹോസ്ദുർഗ്ഗ് കോടതി മജിസ്ത്രേട്ടിന് മുന്നിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എറണാകുളത്തെ ഷിയാസ് കരീമിന്റെ ജിംനേഷ്യത്തിൽ ജിം പരിശീലകയെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടാണ് യുവതി ഷിയാസ് കരീമുമായി ഫോണിൽ ബന്ധപ്പെട്ടതും എറണാകുളത്തെത്തിയതും.

ജിംനേഷ്യത്തിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് ഷിയാസ് കരീം ഘട്ടം ഘട്ടമായി തന്നിൽ നിന്നും 11 ലക്ഷം രൂപ തട്ടിെയടുത്തുവെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ പരാതിയിൽ ചന്തേര പോലീസ് റജിസ്റ്റർ ചെയ്ത കേസ്സിൽ തുടരന്വേഷണത്തിനായി ചന്തേര എസ്ഐ, എം.വി ശ്രീദാസിന്റെ നേതൃത്വത്തിലുള്ള സംഘം ഉടൻ എറണാകുളത്തേക്ക് പുറപ്പെടും.

ചന്തേര പോലീസ് ഇൻസ്പെക്ടർ. ജി.പി. മനുരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം. യുവതിയുടെ പരാതിയിൽ ചന്തേര പോലീസ് കേസെടുത്തതിന് പിന്നാലെ ഷിയാസ് കരീം പ്രതിശ്രുത വധുവുമൊത്തുള്ള ചിത്രങ്ങൾ ഫേസ്ബുക്ക് വഴി പുറത്തുവിട്ടിട്ടുണ്ട്. ഭർത്താവുമായി വേർപിരിഞ്ഞ ജിം പരിശീലകയ്ക്ക് ആദ്യ വിവാഹത്തിൽ ജനിച്ച പതിനാലുകാരനായ മകനുണ്ട്.

LatestDaily

Read Previous

പ്രവാസികൾക്ക് നിപ നിയന്ത്രണമില്ല

Read Next

ഗണേഷിനെ മന്ത്രിയാക്കുന്നതിൽ സിപിഎമ്മിൽ ഭിന്നത