ഡോക്ടറെ ഭീഷണിപ്പെടുത്തി വീഡിയോ ചിത്രീകരിച്ചതിന് കേസ്

കാഞ്ഞങ്ങാട്: സ്വകാര്യ ആശുപത്രിയിൽ  ഡോക്ടറെ ഭീഷണിപ്പെടുത്തി വീഡിയോ ചിത്രീകരിച്ചെന്ന പരാതിയിൽ യുവാവിനെതിരെ പോലീസ് കേസ്. അപകടത്തിൽ പരിക്കേറ്റയാളുമായെത്തിയ യുവാവ് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെയും നേഴ്സുമാരെയും ഭീഷണിപ്പെടുത്തുകയും ആശുപത്രിയുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്ന വിധത്തിൽ പെരുമാറുകയും ചെയ്തതായാണ് പരാതി.

കാഞ്ഞങ്ങാട് ടൗണിലെ കാഞ്ഞങ്ങാട് നേഴ്സിംഗ്ഹോം  ഉടമ അബ്ദുൽ ഖാദർ തിഡിലിന്റെ പരാതിയിൽ കല്ലുരാവി സ്വദേശി അൻസാർ അൻസു എന്ന ആൾക്കെതിരെയാണ് കേസടുത്തത്. 15ന് വൈകുന്നേരം അപകടത്തിൽ പരിക്കേറ്റയാളുമായി വന്ന അൻസാർ അൻസു  അപമര്യാദയായി പെരുമാറുകയും വീഡിയോ ചിത്രീകരിച്ച് ഇത് ആശുപത്രിക്കെതിരായി ഫേസ്ബുക്കിലുൾപ്പെടെ പ്രചരിപ്പിച്ചതായുമാണ്  പരാതി.

പരിക്കേറ്റയാളെ ആശുപത്രിയിൽ ഡോക്ടർ പരിശോധിക്കാൻ കൂട്ടാക്കിയില്ലെന്ന വീഡിയോയാണ് ഫേസ്ബുക്കിലുൾപ്പെടെ പോസ്റ്റ് ചെയ്തത്. വീഡിയോ കാഞ്ഞങ്ങാട്ട് വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ആശുപത്രി ഉടമ പരാതിയുമായി പോലീസിലെത്തിയത്

LatestDaily

Read Previous

ഞാണിക്കടവ് തെരുവുനായശല്യം

Read Next

ശശിധരന്റെ ആത്മഹത്യയിൽ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു