വിദ്യാർത്ഥിയെ മർദ്ദിച്ച മാതൃകാമുകൻ അറസ്റ്റിൽ

പയ്യന്നൂര്‍: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ രാത്രിയിൽ തല്ലിയ മാതാവിന്റെ ആ ൺ സുഹൃത്തുക്കളിലാരാൾ അറസ്റ്റില്‍. തൃക്കരിപ്പൂര്‍ മാടക്കാല്‍ സ്വദേശി എം.മൂഹമ്മദ് നൗഫലിനെയാണ് 20, പയ്യന്നൂർ പോലീസ് അറസ്റ്റു ചെയ്തത്.കഴിഞ്ഞ മാസം 30ന് രാത്രി 9-ന് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിന് സമീപത്തെ വാടക വീട്ടിലാണ് സംഭവം.

ഭര്‍ത്താവുമായി വേർപിരിഞ്ഞ് വാടക വീട്ടില്‍ കഴിയുന്ന മുപ്പത്താറുകാരിക്കും ഈ യുവതിയെ പതിവായി സന്ദര്‍ശിക്കാറുണ്ടായിരുന്ന മൂന്ന് ആണ്‍സുഹൃത്തുക്കള്‍ക്കുമെതിരേയാണ് കുട്ടിയുടെ പരാതിയിൽ ബാലാവകാശ സംരക്ഷണ നിയമപ്രകാരം കേസെടുത്തത്. കൂട്ടത്തിൽ ഒരാൾക്കെതിരെ പോക്സോ നിയമപ്രകാരവും കേസെടുത്തിരുന്നു.

അമ്മയ്ക്കും അനുജനുമൊപ്പം താമസിക്കുന്ന പരാതിക്കാരനായ പതിനഞ്ചുകാരനെ സംരക്ഷകയായ അമ്മ വടികൊണ്ടും അമ്മയുടെ ആണ്‍സുഹൃത്തുക്കള്‍ തടഞ്ഞുവെച്ചും മര്‍ദ്ദിച്ചുവെന്നും പരാതിയിലുണ്ട്.  ബലമായി മദ്യം വായില്‍ ഒഴിച്ച് കുടിപ്പിച്ചതായും പരാതിയിലുണ്ടായിരുന്നു. പ്രതികള്‍ സ്ഥിരമായി വീട്ടിലെത്തുന്നതിനെ കുട്ടി എതിര്‍ത്തതാണ് മർദ്ദനത്തിന്  കാരണമെന്ന്  പോലീസിൽ നല്‍കിയ മൊഴിയിലുണ്ട്.

ഈ പരാതിയില്‍ ബാലാവകാശ സംരക്ഷണ നിയമപ്രകാരം  കേസെടുത്ത ശേഷമാണ് പ്രതികളിലൊരാളെ പിടികൂടിയത്. ഒളിവില്‍പോയ മറ്റു പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഈ സംഭവത്തിന് ശേഷം രാത്രി ഒന്‍പതരയോടെ അമ്മയുടെ ആണ്‍ സുഹൃത്തുക്കളിലൊരാൾ കുട്ടിക്കുമുന്നില്‍ അശ്ലീല പ്രദര്‍ശനം നടത്തിയ സംഭവവുമുണ്ടായിരുന്നു. ഇതുസംബന്ധിച്ച് കുട്ടിയില്‍നിന്നും മൊഴിയെടുത്ത പോലീസ് പ്രതിക്കെതിരെ പോക്സോ കുറ്റം ചുമത്തിയും കേസെടുത്തിരുന്നു.  സംഭവം കൈവിട്ടു പോയതോടെ ഒന്നാം പ്രതിയായ അമ്മയും നാലാം പ്രതിയും മുന്‍കൂര്‍ ജാമ്യത്തിന്  ശ്രമം തുടങ്ങിയിട്ടുണ്ട്.

LatestDaily

Read Previous

കയ്യേറ്റം അതിര് കടന്നു പഞ്ചായത്ത് നോക്കിച്ചിരിക്കുന്നു

Read Next

ചാനൽ ബിഗ്ബോസ് താരത്തിനെതിരെ ചന്തേരയിൽ ബലാത്സംഗക്കേസ്സ്