പ്രവാസികൾക്ക് നിപ നിയന്ത്രണമില്ല

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട് : കോഴിക്കോട് ജില്ലയിൽ രണ്ടുപേർ നിപ ബാധിച്ച് മരിക്കാനിടയായ സാഹചര്യത്തിൽ വിദേശത്തേക്കുള്ള യാത്രക്കാർ ആശങ്കപ്പെടേണ്ടതില്ല. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും വിദേശ യാത്രക്കാർക്ക് നിയന്ത്രണങ്ങളില്ലെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കി. ഗൾഫിലേക്കും തിരിച്ചുമുള്ള യാത്രക്കാർക്ക് കഴിഞ്ഞ ദിവസങ്ങളിൽ വിമാനത്താവളങ്ങളിൽ കുറവൊന്നുമുണ്ടായിട്ടില്ല. വിമാനത്താവളങ്ങളിൽ പ്രത്യേക പരിശോധനയുൾപ്പെടെ ആരോഗ്യ വകുപ്പിന് പ്രത്യേകം ക്രമീകരണങ്ങൾ ഒന്നും ഇതേവരെ ഏർപ്പെടുത്തേണ്ടി വന്നിട്ടില്ല.

ജാഗ്രത പാലിക്കേണ്ടതിനാൽ യാത്രക്കാർ മാസ്ക്ക് ധരിച്ച് വരുന്നുവെന്ന വ്യത്യാസമേ ഇപ്പോഴുള്ളു. കോവിഡ്, ചിക്കൻപോക്സ് തുടങ്ങിയവയെപ്പോലെ വലിയ രീതിയിൽ വായുവിലൂടെ പടർന്ന് പിടിക്കാൻ സാധ്യതയുള്ളതല്ല നിപാ വൈറസ്. ജനങ്ങൾ ഭയപ്പെടേണ്ട സാഹചര്യങ്ങളൊന്നും ഇപ്പോഴില്ലെന്ന് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക പറഞ്ഞു. സാമാന്യം ദൂരത്ത് നിൽക്കുന്നവർക്ക് നിപ വായുവിലൂടെ പകരില്ല. വ്യാപന ശേഷി കുറവാണെങ്കിലും നിപ കോവിഡിനേക്കാൾ അപകടകാരിയാണ്.

കോവിഡ് വ്യാപനം പ്രവാസികൾക്ക് ഏറെ പ്രയാസങ്ങളുണ്ടാക്കിയതാണ് ഇപ്പോഴത്തെ ഭയപ്പാടിന് കാരണം. കേരളത്തിൽ നാലാം തവണയാണ് നിപ സ്ഥിരീകരിക്കപ്പെടുന്നത്. മൂന്ന് തവണയും കടുത്ത നിയന്ത്രങ്ങളുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ നിലവിലുള്ള സാഹചര്യത്തിൽ വിദേശ യാത്രക്കാർ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് കോഴിക്കോട് കരിപ്പൂർ വിമാനത്താവളം അധികൃതർ വ്യക്തമാക്കി.

അതേസമയം നിപയുടെ പ്രഭവ കേന്ദ്രം ഏതാണെന്ന് കണ്ടെത്താൻ ആരോഗ്യ വകുപ്പധികൃർക്ക് ഇതേവരെയും കഴിഞ്ഞിട്ടില്ല. നിപ ബാധിച്ച് മരിച്ച കോഴിക്കോട് മരുതോങ്കര കള്ളാടിയിലെ എടലത്ത് മുഹമ്മദലിക്ക് വൈറസ് ബാധയേറ്റത് സ്വന്തം തോട്ടത്തിൽ നിന്നാണോയെന്നും സംശയമുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം നിപ ഉറവിടം കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ്. വവ്വാൽ കടിച്ച അടക്ക, വാഴക്കൂമ്പ്, പപ്പായ എന്നിവ മുഹമ്മദലിയുടെ തോട്ടം സന്ദർശിച്ച വിദഗ്ദ സംഘം ശേഖരിച്ചിരുന്നു.

നിപ ബാധിച്ച് മരിച്ച ആയഞ്ചേരി പഞ്ചായത്തിലെ മമ്പളക്കുനി ഹാരിസിന്റെ പ്രദേശവും വിദഗ്ദ സംഘം കഴിഞ്ഞ ദിവസം സന്ദർശിച്ചു. എന്നാൽ പ്രഭവ കേന്ദ്രത്തെക്കുറിച്ചുള്ള സൂചനകളൊന്നും ഹാരിസിന്റെ പ്രദേശത്ത് നിന്നും ലഭ്യമായിട്ടില്ല. അതേസമയം നിപയുടെ പ്രഭവ കേന്ദ്രം ഏതാണെന്ന് കണ്ടെത്താൻ ആരോഗ്യ വകുപ്പധികൃർക്ക് ഇതേവരെയായി കഴിഞ്ഞിട്ടില്ല. നിപ ബാധിച്ച് മരിച്ച കോഴിക്കോട് മരുതോങ്കര കള്ളാടിയിലെ എടലത്ത് മുഹമ്മദലിക്ക് വൈറസ് ബാധയേറ്റത് സ്വന്തം തോട്ടത്തിൽ നിന്നാണോയെന്ന സംശയമുണ്ട്.

കോഴിക്കോട് മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം നിപ ഉറവിടം കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ്. വവ്വാൽ കടിച്ച അടക്ക, വാഴക്കൂമ്പ്, പപ്പാ. എന്നിവ മുഹമ്മദലിയുടെ തോട്ടം സന്ദർശിച്ച വിദഗ്ദ സംഘം ശേഖരിക്കുകയുണ്ടായി. നിപ ബാധിച്ച് മരിച്ച ആയഞ്ചേരി പഞ്ചായത്തിലെ മമ്പളക്കുനി ഹാരിസിന്റെ പ്രദേശവും വിദഗ്ദ സംഘം കഴിഞ്ഞ ദിവസം സന്ദർശിക്കുകയുണ്ടായി. എന്നാൽ പ്രഭവ കേന്ദ്രത്തെക്കുറിച്ചുള്ള സൂചനകളൊന്നും ഹാരിസിന്റെ പ്രദേശത്ത് നിന്നും ലഭ്യമായിട്ടില്ല.

LatestDaily

Read Previous

കിണറ്റിൽച്ചാടി മരിച്ച യുവതിയുടെ ആത്മഹത്യാക്കുറിപ്പ് കിട്ടി

Read Next

ഷിയാസിനെതിരെ നിർബ്ബന്ധിത ഗർഭഛിദ്രത്തിനും കേസ്