ജനകീയ ഹോട്ടലുകളിൽ ഉൗണിന് 30 രൂപ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : സംസ്ഥാനത്തെ ജനകീയ ഹോട്ടലുകളിൽ ഉച്ചയൂണിന്റെ വില 30 രൂപയും പാർസൽ ഉൗൺ വില 35 രൂപയുമായി നിജപ്പെടുത്താൻ നിർദ്ദേശിച്ചതായി മന്ത്രി എം.ബി. രാജേഷ്. ഓരോ ജില്ലയിലും ജനകീയ ഹോട്ടലുകളിൽ നിന്ന് വിതരണം ചെയ്യുന്ന ഉച്ചയൂണിന്റെ നിരക്ക് അതാത് ജില്ലാ പ്ലാനിംഗ് കമ്മിറ്റി നേതൃത്വത്തിൽ കുടുംബശ്രീ ജില്ലാ മിഷനുമായി കൂടിയാലോചിച്ച് നിശ്ചയിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. സർക്കാർ സബ്സിഡിയിൽ ബാക്കി 41.09 കോടി രൂപ ഉടൻ വിതരണം ചെയ്യും. 131.11 കോടി രൂപ സബ്സിഡിയായി ഇതിനകം വിതരണം ചെയ്തതായും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

Read Previous

യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

Read Next

കാസർകോട് സ്വദേശിനി കർണ്ണാടകയിൽ വാഹനാപകടത്തിൽ മരിച്ചു