ആധാരം തട്ടിയെടുത്ത് കോടികളുടെ വായ്പ്പാ തട്ടിപ്പ്

സ്വന്തം ലേഖകൻ

കാസർകോട് : ആധാരം തട്ടിയെടുത്ത് ബാങ്കിൽ പണയം വെച്ച് കോടികൾ തട്ടിയെടുത്തുവെന്ന പരാതിയിൽ കോടതി നിർദ്ദേശ പ്രകാരം വിദ്യാനഗർ പോലീസ് കേസെടുത്തു. കളനാട് കൊമ്പമ്പാറ മിഹ്്വാൻ മഹലിലെ അഹമ്മദിന്റെ മകൻ അഹമ്മദ് ബഷീർ 57, കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്ത്രേട്ട് കോടതിയിൽ സമർപ്പിച്ച സ്വകാര്യ അന്യായത്തിൽ വിദ്യാനഗർ പോലീസിനോട് കേസെടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു. അഹമ്മദ് ബഷീറിന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ ആധാരം പണയം വെച്ച് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ചെർക്കള ശാഖയിൽ നിന്നും 3,55,23,444 വായ്പയെടുത്തുവെന്നാണ് പരാതി.

ഇതിന് ബാങ്ക് മാനേജർ ഒത്താശ ചെയ്തുവെന്നും പരാതിയിൽ പറയുന്നു. അഹമ്മദ് ബഷീറിന്റെ പരാതിയിൽ ബേവിഞ്ച മുണ്ടങ്കുളത്തെ ഇസ്മായിൽ, ഇസ്മായിലിന്റെ മകൻ മഹഫൂസ്, എം.ഡി.34, സൗത്ത് ഇന്ത്യൻ ബാങ്ക് ചെർക്കള ശാഖാ മാനേജർ പെരുമ്പളയിലെ വി. കുഞ്ഞമ്പുവിന്റെ മകൻ സജീഷ് കുമാർ 3, എന്നിവർക്കെതിരെയാണ് വിദ്യാനഗർ പോലീസ് വഞ്ചനാക്കുറ്റമടക്കമുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തത്. 2017-ലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്.

LatestDaily

Read Previous

ജമാഅത്ത് ജനറല്‍ബോഡി തീരുമാനം ശരിവെച്ചിട്ടില്ല

Read Next

കയ്യേറ്റം അതിര് കടന്നു പഞ്ചായത്ത് നോക്കിച്ചിരിക്കുന്നു