കാസർകോട് സ്വദേശിനി കർണ്ണാടകയിൽ വാഹനാപകടത്തിൽ മരിച്ചു

കാസർകോട്: കാസർകോട് സ്വദേശിനി കർണ്ണാടകയിൽ വാഹനാപകടത്തിൽ മരിച്ചു.  വോർക്കാടി പാത്തൂരിലെ ജയരാമ ഷെട്ടി – സുഭിത ദമ്പതികളുടെ മകൾ പ്രീതിക ഷെട്ടിയാണ് 21, വാഹനാപകടത്തിൽ മരിച്ചത്. ഇന്നലെ വൈകീട്ട് മുൾക്കിയില വിജയ സന്നിധി ജംഗ്ഷന് സമീപമാണ് അപകടം. സുഹൃത്തിനൊപ്പം സ്കൂട്ടറിൽ ഉഡുപ്പി ക്ഷേത്രത്തിൽ പോയി മടങ്ങുമ്പോൾ കാറിടിച്ചായിരുന്നു അപകടം. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ പ്രീതികയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു. സൂറത്കല്ലിലെ ഒടിയൂർ സഹകരണ ബാങ്ക് ജീവനക്കാരിയായിരുന്നു.

Read Previous

ജനകീയ ഹോട്ടലുകളിൽ ഉൗണിന് 30 രൂപ

Read Next

റിട്ട. ബാങ്ക് മാനേജർ കെ.എൻ. സതീശൻ അന്തരിച്ചു