ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
മേൽപ്പറമ്പ് : അഞ്ച് വയസ്സായ മകളെയുമെടുത്ത് കിണറ്റിൽച്ചാടി മരിച്ച കളനാട് ഭർതൃമതിയുടെ ആത്മഹത്യാക്കുറിപ്പ് പോലീസിന് ലഭിച്ചു. മാതാപിക്കളോട് ക്ഷമ ചോദിച്ചെഴുതിയ ആത്മഹത്യാക്കുറിപ്പിൽ സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ആത്മഹത്യയ്ക്ക് കാരണമായി പറയുന്നത്.
ഇളയകുട്ടിയെ നന്നായി നോക്കണമെന്ന അഭ്യർത്ഥനയും മാതാപിതാക്കൾക്കെഴുതിയ കത്തിലുണ്ട്. കളനാട് അരമങ്ങാനത്തെ അബ്ദുൾ റഹ്മാന്റെ മകളും പ്രവാസിയായ താജുദ്ദീന്റെ ഭാര്യയുമായ റുബീനയാണ് മകൾ ഹന്നാൻ മറിയത്തിനൊപ്പം കിണറ്റിൽ ചാടി മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് യുവതിയെയും മകളെയും കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
യുവതിയെയും മകളെയും വീട്ടിൽ നിന്നും കാണാതായതിനെത്തുടർന്ന് ബന്ധുക്കൾ മേൽപ്പറമ്പ് പോലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് റുബീനയുടെ ചെരിപ്പുകൾ കിണറിന് സമീപം കണ്ടെത്തിയത്. തുടർന്ന് കിണറിനകത്തേക്ക് നോക്കിയപ്പോഴാണ് യുവതിയുടെയും മകളുടെയും മൃതശരീരങ്ങൾ കണ്ടെത്തിയത്.
അഗ്നിരക്ഷാ സേന സ്ഥലത്തെത്തി ഇരുവരുടെയും മൃതദേഹങ്ങൾ പുറത്തെടുക്കുകയായിരുന്നു. മൃതദേഹം മേൽപ്പറമ്പ് പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. റുബീനയുടെ ഭർത്താവ് വിദേശത്തായതിനാൽ ഇദ്ദേഹം നാട്ടിലെത്തിയ ശേഷം മൃതദേഹം മറവ് ചെയ്യും. റുബീനയ്ക്ക് ഒരു മകൻ കൂടിയുണ്ട്.