ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
അജാനൂര്‍: മാണിക്കോത്ത് മുസ്ലിം ജമാഅത്ത് പ്രവര്‍ത്തക സമിതി തീരുമാനം ജനറല്‍ബോഡി യോഗം ശരിവെച്ചുവെന്നുള്ള ലേറ്റസ്റ്റ് വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മാണിക്കോത്ത് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് മുബാറക്ക് ഹസൈനാര്‍ ഹാജി അറിയിച്ചു. അഭിപ്രായമറിയിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് സംയുക്ത ജമാഅത്തിന് മാണിക്കോത്ത് ജമാഅത്ത് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്ന് കൈമാറിയതൊഴിച്ചാല്‍ വിഷയം പിന്നീട് ചേര്‍ന്ന വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്ചര്ച്ച ചെയ്യപ്പെടുകയോ ഇതു സംബന്ധിച്ച തീരുമാനം ശരിവെക്കുകയോ ചെയ്തിട്ടില്ല.
സമഗ്രമായ ഒരു ഇസ്ലാമിക പ്രസ്ഥാനത്തെ കക്ഷി താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് ചിലര്‍ തെറ്റിദ്ധരിപ്പിച്ച് ജമാഅത്തില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമം സമീപ കാലത്ത് നടന്നു വരുന്നതായി അദ്ദേഹം ആരോപിച്ചു. സംയുക്ത ജമാഅത്തിന്റെ വേര്‍തിരിവിൽ സര്‍വ്വ സമ്മതമായ അടിസ്ഥാനമില്ലെന്നിരിക്കെ ഇതിന്റെ പേരില്‍ നടത്തുന്ന കുഴലൂത്തുകളും സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളും സമുദായത്തിന് ഗുണകരമായ മാറ്റത്തിന് പകരം ജമാഅത്തിന്റെ പുരോഗതിക്കും സുരക്ഷിതത്വത്തിനും തടസ്സമാകാനേ ഉപകരിക്കുകയുള്ളൂ എന്നും അദ്ദേഹം പത്രക്കുറിപ്പില്‍ പറഞ്ഞു.