ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മഞ്ചേശ്വരം: ഉപ്പള ഹിദായത്ത് നഗറില്‍ എസ് ഐയെയും പോലീസുദ്യോഗസ്ഥരെയും ആക്രമിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന കൊലക്കേസ് പ്രതിയടക്കം മൂന്നു പ്രതികള്‍ കീഴടങ്ങി. കാലിയ റഫീഖ് കൊലക്കേസ് പ്രതി ഉപ്പളയിലെ നൂറലി, അഫ്‌സല്‍, സത്താര്‍ എന്നിവരാണ് മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.രണ്ടാഴ്‌ച മുമ്പാണ് കേസിനാസ്‌പദമായ സംഭവം.
രാത്രികാല പട്രോളിംഗ് നടത്തുകയായിരുന്ന എസ് ഐ, പി അനൂപ്, സിവില്‍ പോലീസ് ഓഫീസർ കിഷോര്‍ എന്നിവര്‍ക്കു നേരെയാണ് അക്രമം ഉണ്ടായത്. സംഭവത്തില്‍ അഞ്ചു പേര്‍ക്കെതിരെ കേസെടുത്ത പോലീസ് ജില്ലാ പഞ്ചായത്തംഗവും മുസ്ലീം യൂത്ത് ലീഗ് ജില്ലാ ജോയന്റ് സെക്രട്ടറിയുമായ ഗോള്‍ഡന്‍ അബ്‌ദുല്‍ റഹ്മാനെ അറസ്റ്റു ചെയ്‌തിരുന്നു. ഇതിനു പിന്നാലെ മുഖ്യ പ്രതികളിലൊരാളായ റഷീദ് ഗള്‍ഫിലേയ്‌ക്ക് കടന്നു. മറ്റു പ്രതികള്‍ മുംബൈയിലേയ്‌ക്കും രക്ഷപ്പെട്ടു.
അറസ്റ്റിലായ അബ്‌ദുള്‍ റഹ്മാന് ഉപാധികളോടെ ജാമ്യം ലഭിക്കുകയും ചെയ്‌തു. ഇതിന് ശേഷമാണ് മൂന്നു പ്രതികളും മഞ്ചേശ്വരത്തെത്തി കീഴടങ്ങിയത്. ഗള്‍ഫിലേയ്‌ക്ക്ക ടന്ന പ്രതിയെ നാട്ടില്‍ തിരിച്ചത്തിക്കാനുള്ള ശ്രമം തുടരുന്നുണ്ട്. മർദ്ദനത്തിൽ എസ്.ഐക്ക് സാരമായി പരിക്കേറ്റിരുന്നു.