സംയുക്ത ജമാ അത്ത് തെരഞ്ഞെടുപ്പ് റദ്ദാക്കാനുള്ള കേസ്സ് നവംബർ 8-ലേക്ക് മാറ്റി

സ്വന്തം ലേഖകൻ

അജാനൂർ: സംയുക്ത ജമാ അത്തിന്റെ ജനറൽ സിക്രട്ടറിയെ ഹിതപരിശോധനയിലൂടെ തെരഞ്ഞെടുത്ത നടപടി ചോദ്യം ചെയ്തുകൊണ്ട് ഹൊസ്ദുർഗ് മുൻസിഫ് കോടതിയിൽ സമർപ്പിച്ച ഹരജി തുടർ നടപടിക്കായി നവംബർ 8-ലേക്ക് മാറ്റി.

2023 ജൂലായ് 5- ന് കാഞ്ഞങ്ങാട് ഖാസി ഹൗസിൽ ചേർന്ന സംയുക്ത ജമാ അത്ത് ജനറൽ ബോഡി യോഗത്തിൽ പ്രസിഡണ്ടായി പാലക്കി സി. കുഞ്ഞാമദിനെ ഐക്യകണ്ഠേന തെരഞ്ഞെടുത്തിരുന്നു. തുടർന്ന് ബശീർ വെള്ളിക്കോത്തിനെ ഹിതപരിശോധനയിലൂടെ ജനറൽ സിക്രട്ടറിയായി തെരഞ്ഞെടുത്ത നടപടിക്കെതിരെയാണ് അജാനൂർ ഗ്രാമ പഞ്ചായത്ത് മുൻ അംഗം ഹമീദ് ചേരക്കാടത്തും കൊളവയൽ ജമാ അത്ത് അംഗമായ അഷറഫ് കൊളവയലും ചേർന്ന് കോടതിയെ സമീപിച്ചത്.

ജനറൽ സിക്രട്ടറിയെ തെരഞ്ഞെടുത്ത രീതി നിലവിലുള്ള സംയുക്ത ജമാ അത്തിന്റെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമാണെന്നാണ് ഹരജിക്കാരുടെ വാദം. എതിർകക്ഷികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വി. സതീഷ്കുമാറിന്റെ അപേക്ഷ പരിഗണിച്ച കോടതി കേസ്സ് നവംബർ 8-ലേക്ക് മാറ്റിവെച്ചു.

LatestDaily

Read Previous

അജാനൂർ വില്ലേജ് ഓഫീസിൽ ജീവനക്കാരെ നിയമിക്കാൻ ജില്ലാ കലക്ടർക്ക് പരാതി

Read Next

എസ്‌ ഐയെയും പോലീസുകാരെയും ആക്രമിച്ച 3 പേർ കീഴടങ്ങി