അജ്മൽ ബിസ്മിയുടെ ഓഫറിൽ കുടുങ്ങി പത്രപ്രവർത്തകൻ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: വിലക്കുറവ് ഓഫറിൽ വിശ്വസിച്ച് അതിഞ്ഞാലിൽ പുതുതായി ആരംഭിച്ച ഇലക്ട്രോണിക്സ് ഷോപ്പിൽ പണം നൽകി സാധനങ്ങൾ ബുക്ക് ചെയ്ത പത്ര പ്രവർത്തകന് സ്ഥാപനം നൽകിയത് എട്ടിന്റെ പണി. അതിഞ്ഞാലിൽ പുതുതായി പ്രവർത്തനമാരംഭിച്ച അജ്മൽ ബിസ്മിയെന്ന ഇലക്ട്രോണിക്സ് വ്യാപാര സ്ഥാപനമാണ് കാഞ്ഞങ്ങാട്ടെ പത്ര പ്രവർത്തകനിൽ നിന്നും പണം വാങ്ങി ഉപഭോക്താവിനെ വട്ടം കറക്കുന്നത്.

ഉദ്ഘാടനം ദിവസം മണിക്കൂറുകളോളം കാത്തുനിന്ന് ഗ്യാസടുപ്പും, മിക്സിയും ബുക്ക് ചെയ്ത പത്ര പ്രവർത്തകനിൽ നിന്നും സ്ഥാപനം പണവും കൈപ്പറ്റിയിരുന്നു. ബുക്ക് ചെയ്ത സാധനങ്ങൾ വാങ്ങാൻ പല തവണ അജ്മൽ ബിസ്മിയിലെത്തിയ പത്രപ്രവർത്തകനോട് സാധനം സ്റ്റോക്കെത്തിയില്ലെന്ന സ്ഥിരം പല്ലവിയാണ് ജീവനക്കാർ ആവർത്തിക്കുന്നത്.

Read Previous

റിസർവ്വ് ബാങ്ക് ചെസ്റ്റിൽ വ്യാജ കറൻസി

Read Next

കുട്ടിഡ്രൈവിംഗ്; ചന്തേരയിൽ ഒരു ദിവസം 5 കേസുകൾ