അജാനൂർ വില്ലേജ് ഓഫീസിൽ ജീവനക്കാരെ നിയമിക്കാൻ ജില്ലാ കലക്ടർക്ക് പരാതി

സ്വന്തം ലേഖകൻ

അജാനൂർ : കൂടുതൽ ജനസാന്ദ്രതയുള്ളതും റവന്യൂ വരുമാനത്തിൽ ഏറെ മുന്നിട്ട് നിൽക്കുകയും ചെയ്യുന്ന ഹൊസ്ദുർഗ്ഗ് താലൂക്കിലെ അജാനൂർ വില്ലേജ് ഓഫീസിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് മാണിക്കോത്തെ മുഹമ്മദ് കുഞ്ഞി ജില്ലാ കലക്ടർ കെ.ഇമ്പശേഖരന് പരാതി നൽകി.

ഇക്കഴിഞ്ഞ ദിവസം അജാനൂർ വില്ലേജ് ഓഫീസ് കലക്ടർ സന്ദർശിച്ച വേളയിലാണ് പരാതി നൽകിയിരുന്നത്. അജാനൂർ വില്ലേജ് ഓഫീസിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് കാരണം അടിസ്ഥാനപരമായ ആവശ്യങ്ങൾക്ക് വില്ലേജ് ഓഫീസിലെത്തുന്ന ജനങ്ങൾ ദുരിതം പേറുകയാണ്.

സമയ ബന്ധിതമായി പ്രശ്നങ്ങൾ പരിഹരിച്ചെടുക്കാൻ സാധിക്കാതെ അപേക്ഷകൾ പലതും ഇൗ ഓഫീസിൽ തീർപ്പ് കൽപ്പിക്കാനാകാതെ കെട്ടിക്കിടക്കുകയാണ്. ഏതാനും മാസം മുമ്പ് ജോലി ക്രമീകരണത്തിനായി ഒരു ജീവനക്കാരനെ അജാനൂർ വില്ലേജിൽ നിയമിച്ചെങ്കിലും താമസിയാതെ അദ്ദേഹത്തെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. റീസർവ്വേയുമായും ഭൂമി തരം മാറ്റലുമായും  ബന്ധപ്പെട്ട് നൂറുകണക്കിനാളുകളാണ് നിത്യേന വില്ലേജ് ഓഫീസിലെത്തി പരിഹാരം കാണാതെ തിരിച്ചു പോകുന്നത്.

LatestDaily

Read Previous

വ്യാജ പാസ്പോർട്ട് കേസിൽ പോലീസ്  ഉദ്യോഗസ്ഥന് സസ്പെൻഷൻ

Read Next

സംയുക്ത ജമാ അത്ത് തെരഞ്ഞെടുപ്പ് റദ്ദാക്കാനുള്ള കേസ്സ് നവംബർ 8-ലേക്ക് മാറ്റി