പ്രതിഭാ രാജന്‍ അന്തരിച്ചു

ഉദുമ:  പാലക്കുന്ന് മുതിയക്കാലിലെ പ്രതിഭാ രാജന്‍ 64, അന്തരിച്ചു. അടുത്ത ബന്ധുവും അയല്‍വാസിയുമായ ആദ്യകാല ബീഡി തൊഴിലാളി കുതിരക്കോട്ടെ കെ. വി. അപ്പകുഞ്ഞി ഇന്നലെ മരണപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം അര്‍ദ്ധരാത്രിയോടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പോകും വഴി മരണപ്പെടുകയായിരുന്നു.

ദീര്‍ഘകാലം പാലക്കുന്നില്‍ പ്രതിഭ എന്റര്‍പ്രൈസസ് എന്ന സ്ഥാപനവും ജില്ലയില്‍ ഉടനീളം പ്രതിഭ ചിട്ടിയെന്ന പേരില്‍ സ്വകാര്യ ധനകാര്യസ്ഥാപനവും നടത്തിയിരുന്നു. സി പി എം മുതിയക്കാല്‍ ബ്രാഞ്ച് മുന്‍ അംഗമാണ്. പരേതനായ കെ കണ്ണന്റെയും അമ്മിണിയുടെയും മകനാണ്. ഭാര്യ: തങ്കമണി. മക്കള്‍: അഭിലാഷ് വി രാജ് (എന്‍ജിനീയര്‍ ഗള്‍ഫ്) , വിനീത് വി രാജ് (മര്‍ച്ചന്റ് നേവി) ഷിബിന്‍ രാജ്. മരുമക്കള്‍: ഹര്‍ഷ (ഗള്‍ഫ്), വര്‍ഷ.സഹോദരങ്ങള്‍: കമലാക്ഷി (കളിങ്ങോത്ത്) , ശോഭ മുതിയക്കാല്‍.

Read Previous

കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് നിയമനത്തിൽ അസംതൃപ്തി 

Read Next

73 ശതമാനം കേരള എംപിമാർ വിവിധ കേസുകളിൽ പ്രതി