ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കാസർകോട് : റിസർവ്വ് ബാങ്ക് ചെസ്റ്റിൽ 500 രൂപയുടെ വ്യാജ കറൻസി കണ്ടെത്തിയെന്ന പരാതിയിൽ കാസർകോട് പോലീസ് കേസെടുത്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാസർകോട് കറൻസി ചെസ്റ്റിൽ നിന്നും റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ഡിവിഷനിലേക്ക് അയച്ചുകൊടുത്ത നോട്ടുകളിലാണ് 500 രൂപയുടെ 5 വ്യാജ കറൻസികൾ കണ്ടെത്തിയത്.
2023 ജനുവരി 13-ന് കാസർകോട് എസ്ബിഐ കറൻസി ചെസ്റ്റിൽ നിന്നും അയച്ച് കൊടുത്ത നോട്ടുകൾ ജൂലായ് 4-നാണ് റിസർവ്വ് ബാങ്ക് തിരുവനന്തപുരം ഡിവിഷൻ ഓഫീസിൽ പരിശോധിച്ചത്. നോട്ടുകൾ പരിശോധിക്കുന്നതിനിടെ 500 രൂപയുടെ 5 കള്ളനോട്ടുകൾ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ റിസർവ്വ് ബാങ്ക് തിരുവനന്തപുരം ഡിവിഷൻ ക്ലെയിംസ് മാനേജർ ഷെഫീഖ് തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സംഭവം നടന്നത് കാസർകോട് പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് കാസർകോട് പോലീസിന് കൈമാറുകയായിരുന്നു.