വ്യാജ രേഖയുണ്ടാക്കി കോടതിയെ കബളിപ്പിച്ചു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : വ്യാജ രേഖയുണ്ടാക്കി കോടതിയെ കബളിപ്പിച്ചുവെന്ന പരാതിയിൽ ഹോസ്ദുർഗ്ഗ് പോലീസ് കോടതി നിർദ്ദേശ പ്രകാരം കേസെടുത്തു. ഹോസ്ദുർഗ്ഗ് പോലീസ് 2009-ൽ റജിസ്റ്റർ ചെയ്ത 432-ാം നമ്പർ കേസ്സിൽ പ്രതിയെ ജാമ്യത്തിലെടുക്കാൻ വ്യാജ നികുതി രസീത് തയ്യാറാക്കി കോടതിയിൽ സമർപ്പിച്ച് കോടതിയെ വഞ്ചിച്ച കല്ലൂരാവി സ്വദേശിക്കെതിരെയാണ് കേസ്സ്.

നോർത്ത് കല്ലൂരാവിയിലെ ഫാത്തിമ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഉസ്മാന്റെ മകൻ വി. ഉമൈറിനെതിരെ 34, ഹോസ്ദുർഗ്ഗ് പോലീസ് റജിസ്റ്റർ ചെയ്ത കേസ്സിൽ പ്രതിയെ ജാമ്യത്തിലിറക്കാനാണ് കല്ലൂരാവി ഖജീദ മൻസിലിലെ മുഹമ്മദിന്റെ മകൻ സി.എം. നാസർ വ്യാജ നികുതി രസീതിയുണ്ടാക്കി കോടതിയിൽ സമർപ്പിച്ചത്.

2009 ഫെബ്രുവരി 24-ന് വിൽപ്പന നടത്തിയ സി.എം. നാസറിന്റെ സ്വത്തിന് 2009 ജൂലായ് 23-ാം തീയ്യതി നികുതി അടച്ചതായി വ്യാജ രശീതി തയ്യാറാക്കി കോടതിയിൽ സമർപ്പിച്ച് പ്രതിയെ ജാമ്യത്തിലിറക്കിയെന്നാണ് പരാതി. ഹോസ്ദുർഗ്ഗ് സബോഡിനേറ്റ് കോടതി ജൂനിയർ സൂപ്രണ്ട് എൻ. വസന്തയുടെ പരാതിയിൽ ഹോസ്ദുർഗ്ഗ്് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ്  മജിസ്ത്രേട്ടിന്റെ നിർദ്ദേശ പ്രകാരമാണ് കേസ്സ്.

LatestDaily

Read Previous

നവജാത ശിശുവിന്റേത് മുങ്ങി മരണം, മാതാവിനെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു

Read Next

റിസർവ്വ് ബാങ്ക് ചെസ്റ്റിൽ വ്യാജ കറൻസി