ബൈക്കിലെത്തി സ്വർണ്ണമാല കവർന്നു

മടിക്കൈ: വെള്ളം വാങ്ങാനെന്ന വ്യാജേന ബൈക്കിലെത്തിയ രണ്ടംഗസംഘം കട ഉടമയായ സ്ത്രീയുടെ സ്വർണ്ണമാല പൊട്ടിച്ച് രക്ഷപ്പെട്ടു. മടിക്കൈ ചതുരകിണറിലെ മടിക്കൈ സർവീസ് സഹകരണ ബാങ്ക് സായാഹ്ന ശാഖയ്ക്ക് സമീപത്ത് അനാദി കട നടത്തുന്ന ചതുരക്കിണർ വൈശാഖത്തിലെ സി.പി. സുരേഷിന്റെ ഭാര്യ വി.വി. ബേബിയുടെ 50, കഴുത്തിൽ നിന്നുമാണ് മൂന്നു പവന്റെ മാലപറിച്ചെടുത്തത്. മാലപൊട്ടിച്ചപ്പോൾ കള്ളൻമാരുമായുള്ള പിടിവലിയിൽ മാലയുടെ ഒരു കഷ്ണം ബേബിക്ക് കിട്ടിയിരുന്നു.

സംഭവമറിഞ്ഞ് ഹൊസ്ദുർഗ് പോലീസ് സ്ഥലത്തെത്തി പ്രതികൾക്കായി വ്യാപക അന്വേഷണം നടത്തി. സമീപത്തെ നിരീക്ഷണ ക്യാമറകളിൽ നിന്നും പ്രതികളുടെ ചിത്രം ലഭിച്ചിട്ടുണ്ട്. ബൈക്കിൽ ഹെൽമെറ്റ് ധരിച്ചെത്തിയ കവർച്ചക്കാർ കുപ്പിവെള്ളം ആവശ്യപ്പെട്ടു. വെള്ളം വാങ്ങി കാശു നൽകുന്നതിനിടയിലാണ് ബേബിയുടെ കഴുത്തിൽ നിന്നും മാലപറിച്ചെടുത്തത്. ബേബിയുടെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കേസ്സെടുത്തു.

Read Previous

കാറിടിച്ച് അബോധാവസ്ഥയിലായിരുന്ന ആധാരമെഴുത്തുകാരൻ മരിച്ചു

Read Next

ബ്യൂട്ടീഷ്യൻ കൊലക്കേസ്സിൽ 84 സാക്ഷികൾ, പ്രതി കത്തി വാങ്ങിയ കിച്ച്മാർട്ട് കടയിലെ 5 പേർ സാക്ഷികൾ