മംഗളൂരു നീന്തൽക്കുളത്തിൽ  മലയാളിയുടെ ജഢം

സ്വന്തം ലേഖകൻ

മംഗളൂരു: ബാങ്കുദ്യോഗസ്ഥനെ ഹോട്ടലിലെ സ്വിമ്മിംഗ് പൂളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയും യൂണിയൻ ബാങ്കുദ്യോഗസ്ഥനുമായ ഗോപു ആർ നായരെയാണ് ഇന്ന് പുലർച്ചെ മംഗളൂരു ഫൽനീർ റോഡിലെ മോത്തിമഹൽ ഹോട്ടലിന്റെ സ്വിമ്മിംഗ്പൂളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് ഗോപു ആർ നായർ മോത്തി മഹൽ ഹോട്ടലിൽ മുറിയെടുത്തത്. ഇന്ന് പുലർച്ചെയാണ് ഇദ്ദേഹത്തിന്റെ മൃതദേഹം ഹോട്ടലിലെ നീന്തൽക്കുളത്തിൽ കണ്ടെത്തിയത്.  വസ്ത്രങ്ങൾ കരയ്ക്കുണ്ടായിരുന്നു. ഇദ്ദേഹം നീന്തൽക്കുളത്തിൽ അബദ്ധത്തിൽ വീണതാണോ ആത്മഹത്യ ചെയ്തതാണോയെന്ന് വ്യക്തമായിട്ടില്ല.

Read Previous

പല്ലേഡിയം കേരളത്തിന്റെ അഭിമാനം: സുരേഷ് ഗോപി

Read Next

നഗരമധ്യത്തില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്ത 60 കാരൻ റിമാന്റിൽ