നഗരമധ്യത്തില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്ത 60 കാരൻ റിമാന്റിൽ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബസ്സ്റ്റാന്റ് പരിസരത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കയറിപ്പിടിച്ചയാൾ റിമാന്റിൽ. കൊളവയല്‍ സ്വദേശിയും നോര്‍ത്ത് കോട്ടച്ചേരിയില്‍ താമസക്കാരനുമായ അശോകനെയാണ്  60, സര്‍ക്കിള്‍സ്‌പെക്ടര്‍ കെ പി ഷൈന്‍ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകീട്ട് കാഞ്ഞങ്ങാട് ബസ്റ്റാന്‍ഡ് മുന്‍വശത്തെ ഫുട്പാത്തിലൂടെ നടന്നു പോവുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെയാണ് പ്രതി കയറിപ്പിടിച്ചത്.

പെണ്‍കുട്ടി ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ പിടികൂടുകയായിരുന്നു. പോലീസ് ഇയാളെ കസ്റ്റഡിലെടുക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ഇയാള്‍ക്ക് എതിരെ പോക്‌സോ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Read Previous

മംഗളൂരു നീന്തൽക്കുളത്തിൽ  മലയാളിയുടെ ജഢം

Read Next

കുളിമുറിയിൽ വീണ് മരിച്ചു