ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്റ്റാഫ് ലേഖകൻ
കാഞ്ഞങ്ങാട് : മൂവായിരം പേർക്ക് തത്സമയം ഇരുന്ന് പരിപാടികൾ ആസ്വദിക്കാൻ കഴിയുന്ന കാഞ്ഞങ്ങാട്ടെ പല്ലേഡിയം രാജ്യാന്തര ഓഡിറ്റോറിയം കേരളത്തിന് അഭിമാനണെന്ന് ചലച്ചിത്ര നടൻ സുരേഷ് ഗോപി പറഞ്ഞു. ദേശീയ പാതയോരത്ത് ബല്ല ഹയർ സെക്കന്ററി സ്കൂളിന് തൊട്ട് പടിഞ്ഞാറ് പ്രവാസി വ്യവയായികളായ മണികണ്ഠൻ മേലത്തും, ഭാസക്കരൻ അലങ്കാറും ചേർന്ന് മൂന്ന് നിലകളിൽ പണിത ശീതീകരിച്ച പല്ലേഡിയം ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു എംപിയും നടനുമായ സുരേഷ് ഗോപി.
പല്ലേഡിയം ഓഡിറ്റോറിയം ലോക ശ്രദ്ധ തന്നെ പിടിച്ചു പറ്റുമെന്നും, ഇന്ത്യൻ പ്രധാനമന്ത്രിയുടെ, അതല്ലെങ്കിൽ അമിത് ഷാ പങ്കെടുക്കുന്ന ഒരുപരിപാടി പല്ലേഡിയത്തിൽ നടത്താൻ തനിക്കാഗ്രഹമുണ്ടെന്നും, നിറഞ്ഞ കൈയ്യടികൾക്കിടയിൽ സുരേഷ് ഗോപി പറഞ്ഞു. കേരള മുഖ്യമന്ത്രി പങ്കെടുക്കുന്ന ഒരു കൂറ്റൻ ചടങ്ങ് പല്ലേഡിയത്തിൽത്തന്നെ നടത്തണമെന്നും സുരേഷ്ഗോപി ഓർമ്മിപ്പിച്ചു.
പ്രവാസികളായ രണ്ട് സഹോദരന്മാരുടെ ഉൗർജ്ജത്തിന്റേയും നിശ്ചയദാർഢ്യത്തിന്റേയും മകുടോദാഹരണമാണ് പല്ലേഡിയമെന്നും സുരേഷ് ഗോപി പറഞ്ഞു. ചടങ്ങിൽ കൈതപ്രം ദാമോധരൻ നമ്പൂതിരി മുഖ്യാതിഥി ആയിരുന്നു. കൈതപ്രത്തേയും പുരസ്ക്കാരം നൽകി ആദരിച്ചു. സുരേഷ്ഗോപിക്ക് ഭരത് പുരസ്ക്കാരം ലഭിച്ചത് കളിയാട്ടമെന്ന താൻ കൂടി പ്രവർത്തിച്ച സിനിമയിലെ അഭിനയത്തിനാണെന്ന് കൈതപ്രം സദസ്സിനെ ഓർമ്മിപ്പിച്ചു.
പല്ലേഡിയത്തിന്റെ ആർക്കിടെക്ചർ കാഞ്ഞങ്ങാട്ടെ കെ. ദാമോദരനെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. സിനിമാ സംവിധായകൻ തുളസീദാസിനെയും ആദരിച്ചു. എൻഡോസൾഫാൻ പോരാളിയായ അമ്മ ദയാബായി ആദ്യാവസാനം ചടങ്ങിന് ദൃക്സാക്ഷിയായി. എംഎൽഏമാരായ ഇ. ചന്ദ്രശേഖരൻ, എം. രാജഗോപാലൻ, സി.എച്ച്. കുഞ്ഞമ്പു, രാജ്മോഹൻ ഉണ്ണിത്താൻ എം.പി., ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി. ബേബി, നഗരസഭ അധ്യക്ഷ കെ.വി. സുജാത, കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡണ്ട് കെ. സുനിൽകുമാർ എന്നിവർ ആശംസകൾ നേർന്നു.
ആധുനിക സാങ്കേതിക വിദ്യയുപയോഗിച്ച് നിർമ്മിച്ച പല്ലേഡിയം നാടിന് വലിയ നേട്ടമാണെന്ന് ഇ. ചന്ദ്രശേഖരൻ എംഎൽഏ അധ്യക്ഷ ഭാഷണത്തിൽ പറഞ്ഞു. സുരേഷ്ഗോപി ദീപം തെളിയിച്ചു. ടെലിവിഷൻ അവതാരക രഞ്ജിനി ഹരിദാസ് മൂന്ന് മണിക്കൂർ നീണ്ടുനിന്ന ഉദ്ഘാടനപരിപാടി മൊത്തം നിയന്ത്രിച്ചു. നൃത്തനൃത്യങ്ങളും, ഗായകൻ എം.ജി. ശ്രീകുമാറും, കഴിഞ്ഞ വർഷത്തെ സംസ്ഥാന പുരസ്ക്കാരം നേടിയ യുവ ഗായിക മൃദുലാ വാര്യരും ഗാനമേള അവതരിപ്പിച്ചു.
പല്ലേഡിയത്തിന്റെ മാനേജിംഗ് ഡയറക്ടർ മണി മേലത്ത് കൃതഞ്ജത അർപ്പിച്ചു. പല്ലേഡിയത്തിനകത്ത് പ്രവേശിക്കാൻ ഞായർ ഉച്ചയ്ക്ക് 2 മണി മുതൽ കാഴ്ചക്കാരുടെ നീണ്ട നിര ബല്ലാ സ്കൂൾ പരിസരംവരെ നീണ്ടുനിന്നത് കാണാമായിരുന്നു.