മയക്കുമരുന്ന് വിൽപ്പന എതിർത്തതിന് ഭീഷണി

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : മയക്കുമരുന്ന് വിൽപ്പന എതിർത്തതിന് യുവാവിനെ സോഷ്യൽ മീഡിയ വഴി അപകീർത്തിപ്പെടുത്തിയെന്ന് പരാതി. അമ്പലത്തറ ഏഴാംമൈൽ കായലടുക്കത്തെ മുത്സഫയുടെ മകൻ തൗസീഫാണ് അജാനൂർ തെക്കേപ്പുറത്തെ കുഞ്ഞാമുവിന്റെ മകൻ ലാവാ സമീറെന്ന സമീറിനെതിരെ ഹോസ്ദുർഗ്ഗ് പോലീസിൽ പരാതി നൽകിയത്. ഫേസ്ബുക്ക് മെസ്സഞ്ചറിൽ അന്ന വർഗ്ഗീസ് എന്ന പേരിലും തൗസീഫ് എന്ന പേരിലും വ്യാജ പ്രൊഫൈലുണ്ടാക്കി അതുവഴി തൗസീഫിനെതിരെ മോശമായ രീതിയിൽ പ്രചരണം നടത്തിയെന്നാണ് പരാതി.

പരാതിക്കാരനായ തൗസീഫിന്റെ ഭാര്യയുടെയും ബന്ധുക്കളുടെയും ഫേസ്ബുക്ക് മെസ്സഞ്ചറിലേക്ക് സൗഹൃദാഭ്യർത്ഥന നടത്തി അതുവഴി വ്യാജ പ്രചരണങ്ങൾ നടത്തുകയായിരുന്നു. ലാവ സമീർ മയക്കുമരുന്ന് മാഫിയയിലെ കണ്ണിയാണെന്ന് തൗസീഫ് പോലീസിനെയും നാട്ടുകാരെയും അറിയിച്ചിരുന്നു. ഇതിന്റെ വൈരാഗ്യം തീർക്കാനാണ് സമീർ തൗസീഫിനെ അപകീർത്തിപ്പെടുത്തിയതെന്നാണ് തൗസീഫിന്റെ അവകാശ വാദം. തന്റെ കുടുംബം തകർക്കുമെന്നും, മയക്കുമരുന്ന് കേസ്സിൽപ്പെടുത്തി ജീവിക്കാൻ അനുവദിക്കില്ലെന്നും ലാവാസമീർ ഭീഷണിപ്പെടുത്തിയതായി തൗസീഫ് പോലീസിനോട് വെളിപ്പെടുത്തി.

LatestDaily

Read Previous

കർണ്ണാടകയിൽ ജെ.ഡി.എസ്, ബി.ജെ.പി ധാരണ

Read Next

കാറിടിച്ച് അബോധാവസ്ഥയിലായിരുന്ന ആധാരമെഴുത്തുകാരൻ മരിച്ചു