ഭാര്യയെ വധിക്കാൻ ശ്രമിച്ച ഭർത്താവിനെതിരെ കേസ്

പയ്യന്നൂര്‍: ഭാര്യയെ നിരന്തരംശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ഇരുമ്പുമുട്ടികൊണ്ട് തലക്കടിച്ച് അപായപ്പെടുത്താനും ശ്രമിച്ചുവെന്ന പരാതിയില്‍ ഭര്‍ത്താവിനെതിരെ ഗാർഹിക പീഡനത്തിനും വധശ്രമത്തിനും പയ്യന്നൂർ പോലീസ് കേസെടുത്തു. രാമന്തളി കുന്നരു വടക്കേ ഭാഗത്തെ ഒണക്കന്റെ വീട്ടില്‍ പത്മനാഭനെതിരെയാണ് 60, ഭാര്യയുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.

ഇരുപത്തഞ്ച് വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഇക്കഴിഞ്ഞ 26ന് രാത്രി 10 മണിയോടെയാണ് പരാതിക്കാസ്പദമായ സംഭവം.കുടുംബ വഴക്കിനിടെ ഇരുമ്പുമുട്ടികൊണ്ട് രണ്ടുപ്രാവശ്യം തന്റെ തലക്കിടിച്ച് പരിക്കേല്‍പ്പിച്ചതായും വീണ്ടും ഇടിക്കാൻ ശ്രമിക്കവെ ഒഴിഞ്ഞു മാറിയതിനാലാണ് ജീവഹാനിയിൽ നിന്നും രക്ഷപ്പെട്ടതെന്നുമാണ് ഭാര്യയുടെ പരാതി.

Read Previous

ജില്ലാ പഞ്ചായത്തംഗത്തിന് മണൽ മാഫിയാ ബന്ധം; ലീഗ് പ്രതിരോധത്തിൽ

Read Next

ഓട്ടോ ഇടിച്ച് വൃദ്ധ മരിച്ചു