ഓട്ടോ ഇടിച്ച് വൃദ്ധ മരിച്ചു

കാഞ്ഞങ്ങാട് :ചിത്താരി കെ.എസ്.ടി.പി റോഡിൽ ഓട്ടോറിക്ഷ ഇടിച്ച്  വൃദ്ധ മരിച്ചു. തൃക്കരിപ്പൂർ ആയിറ്റിയിലെ മുഹമ്മദിന്റെ ഭാര്യ ഖദീജയാണ് 75, മരിച്ചത്. ഇന്നലെ രാവിലെയാണ് അപകടം. ചിത്താരി കെ.എസ്.ഇ.ബി ഓഫീസിന് സമീപത്താണ് അപകടം. ഇവിടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ ഓട്ടോ  ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു. ആദ്യം അപകടത്തിൽപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീടാണ്തിരിച്ചറിഞ്ഞത്. ഓട്ടോഡ്രൈവർ ഹൊസ്ദുർഗ് കടപ്പുറത്തെ പി. വി. രാഘവനെതിരെ 50,  ഹോസ്ദുർഗ് പോലീസ്  മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസ് രജിസ്റ്റർ ചെയ്തു.

LatestDaily

Read Previous

ഭാര്യയെ വധിക്കാൻ ശ്രമിച്ച ഭർത്താവിനെതിരെ കേസ്

Read Next

വീട് കുത്തിത്തുറന്ന് മോഷണം