പലേഡിയം കൺവെൻഷൻ സെന്റർ ഉദ്ഘാടനം 10 ന്

കാഞ്ഞങ്ങാട്: ഉത്തര കേരളത്തിലെ ഏറ്റവും വലിയ കൺവെൻഷൻ സെന്ററായ പലേഡിയത്തിന്റെ ഉദ്ഘാടനം സെപ്തംബർ 10 ന് നടൻ സുരേഷ് ഗോപി നിർവ്വഹിക്കുമെന്ന് മാനേജിങ്ങ് പാർട്ട്ണർ ഡോ: മണികണ്ഠൻ മേലത്ത്, പാർട്ട്ണർ രഞ്ജിത്ത് അലങ്കാർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു

ഉദ്ഘാടന ചടങ്ങിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി വിശിഷ്ടാതിഥിയായിരിക്കും. രാജ് മോഹൻ ഉണ്ണിത്താൻ എം.പി, ഇ.ചന്ദ്രശേഖരൻ എം എൽ എ ഉദുമ എം എൽ ഏ സി എച്ച് കുഞ്ഞമ്പു, എം.എൽഏ മാരായ എം. രാജഗോപാലൻഎൻ.ഏ നെല്ലിക്കുന്ന് ഏകെ എം അഷ്റഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി, നഗരസഭാധ്യക്ഷ കെ.വി. സുജാത, മുൻ എം.പി പി.കരുണാകരൻ മുതലായവർ ചടങ്ങിൽ സംബന്ധിക്കും

360 ഡിഗ്രി കാഴ്ചാനുഭൂതി നല്കുന്ന പലേഡിയം കൺവെൻഷൻ സെന്റർ സാംസ്ക്കാരിക പരിപാടികൾക്കടക്കം അനുയോജ്യമാണ്. പുതുതായി ഉദ്ഘാടനം ചെയ്യുന്ന ചെമ്മട്ടംവയലിലെ കൺവെൻഷൻ സെന്റർ കാഞ്ഞങ്ങാടിന്റെ മുഖഛായ മാറ്റുമെന്ന് മണികണ്ഠൻ മേലത്ത് അവകാശപ്പെട്ടു ക്ഷണിക്കപ്പെട്ട അതിഥികൾക്കാണ്  ഉദ്ഘാടന ചടങ്ങിലേക്ക് പ്രവേശനം.   സെപ്തംബർ 10 ന് വൈകുന്നേരം 4 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിന് ശേഷം എം.ജി.ശ്രീകുമാർ നയിക്കുന്ന ഗാനമേള. ഏഷ്യാനെറ്റ് കലാകാരന്മാരുടെ നൃത്ത പരിപാടി മുതലായവ അരങ്ങേറും. രഞ്ജിനി ഹരിദാസാണ് പരിപാടിയുടെ അവതാരക

Read Previous

നീലേശ്വരം പുതിയ ബസ് സ്റ്റാന്റ് അടുത്തെങ്ങുമില്ല

Read Next

ബെംഗളൂരുവിൽ  മലയാളി യുവാവിനെ കുത്തിക്കൊന്ന യുവതി അറസ്റ്റിൽ