ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം പ്രതിനിധി
കാഞ്ഞങ്ങാട് : എഴുത്തച്ചനെയും പെരുന്തച്ചനെയും തിരിച്ചറിയാത്ത യുവതലമുറയ്ക്കിടയിൽ എഴുത്തച്ചന് സ്മാരകം നിർമ്മിച്ച ദുർഗ്ഗാ ഹയർ സെക്കന്ററി സ്കൂൾ സമാനതകളില്ലാത്ത സ്മാരകമാണ് ഒരുക്കിയിരിക്കുന്നതെന്ന് മുൻ ചീഫ് സിക്രട്ടറിയും മലയാളം സർവ്വകലാശാല വൈസ് ചാൻസലറുമായിരുന്ന കെ. ജയകുമാർ അഭിപ്രായപ്പെട്ടു.
ദുർഗ്ഗാ ഹയർ സെക്കന്ററി സ്കൂൾ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി സ്കൂളിൽ നിർമ്മിച്ച എഴുത്തച്ചന്റെ ശിൽപ്പം അനാച്ഛാദനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്തച്ചന് മുമ്പും മലയാള ഭാഷയുണ്ടായിരുന്നുെവങ്കിലും മലയാള ഭാഷയെ സൗന്ദര്യവൽക്കരിച്ച ആചാര്യനായിരുന്നു എഴുത്തച്ചനെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങിൽ സ്കൂൾ മാനേജർ കെ. വേണുഗോപാലൻ നമ്പ്യാർ അധ്യക്ഷനായി. നഗരസഭ കൗൺസിലർമാരായ എൻ. അശോക് കുമാർ, കുസുമ ഹെഗ്ഡേ, കണ്ണൂർ സർവ്വകാശാല മുൻ പരീക്ഷാ കൺട്രോളർ പ്രൊഫ : കെ.പി. ജയരാജൻ, മഹാകവി പിയുടെ മകൻ സി. രവീന്ദ്രൻ നായർ, പിടി.ഏ. പ്രസിഡണ്ട് വി. ശ്രീജിത്ത്, എം.കെ. വിനോദ്കുമാർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ ഡോ. എൻ. വേണുനാഥൻ സ്വാഗതവും, ഹെഡ്മാസ്റ്റർ വിനോദ്കുമാർ മേലത്ത് നന്ദിയും പറഞ്ഞു. സ്കൂളിലെ അധ്യാപകൻ കൂടിയായ ശിൽപ്പി ചിത്രൻ കുഞ്ഞിമംഗലമാണ് എഴുത്തച്ചന്റെ പ്രതിമ നിർമ്മിച്ചത്.