യുവതി ട്രെയിൻതട്ടി മരിച്ചു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : യുവതി ട്രെയിൻതട്ടി മരിച്ച സംഭവത്തിൽ ഹോസ്ദുർഗ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കർണ്ണാടക കാർക്കള സ്വദേശിനിയും ചിത്താരി നായ്ക്കർ വളപ്പിലെ പ്രകാശന്റെ ഭാര്യയുമായ സി. വിദ്യയെയാണ് 39, ഇന്നലെ രാവിലെ 10-45-ന് ചിത്താരി ജമാഅത്ത് സ്കൂളിന് പിറക് വശത്തെ റെയിൽപ്പാളത്തിൽ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ മൃതദേഹം ഹോസ്ദുർഗ്ഗ് പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്ക്കരിച്ചു.

Read Previous

ബെംഗളൂരുവിൽ  മലയാളി യുവാവിനെ കുത്തിക്കൊന്ന യുവതി അറസ്റ്റിൽ

Read Next

എഴുത്തച്ചൻ ശിൽപ്പം അനാച്ഛാദനം ചെയ്തു