ഒളിവിലായിരുന്ന ചെക്ക് കേസ് പ്രതി അറസ്റ്റിൽ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : ചെക്ക് കേസ്സിൽ കോടതിയിൽ ഹാജരാകാതെ ഒളിവിൽക്കഴിയുകയായിരുന്ന പ്രതിയെ കോടതി വാറന്റനുസരിച്ച് ഹോസ്ദുർഗ്ഗ് പോലീസ് പിടികൂടി. സ്വകാര്യ ചിട്ടിക്കമ്പനിയെ വണ്ടിച്ചെക്ക് നൽകി കബളിപ്പിച്ച കേസ്സിൽ ഒളിവിൽക്കഴിയുകയായിരുന്ന കാഞ്ഞങ്ങാട് സൗത്ത് വെള്ളോട്ട് വീട്ടിൽ ശ്രീജിത്തിനെയാണ് ഹോസ്ദുർഗ്ഗ് പോലീസ് ഇൻസ്പെക്ടർ കെ.പി. ഷൈനും സംഘവും ആലാമിപ്പള്ളി ബസ് സ്റ്റാന്റ് പരിസരത്ത് അറസ്റ്റ് ചെയ്തത്.

സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ കലക്ഷൻ ഏജന്റായിരുന്ന യുവാവ് സ്വന്തമായി ചിട്ടി നടത്തി പലരെയും പണം നൽകാതെ വഞ്ചിച്ചതായാണ് കേസ്. ചെക്ക് കേസ്സിൽ കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന ശ്രീജിത്തിനെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാന്റ് ചെയ്തു.

Read Previous

മയക്കുമരുന്നുമായി യുവാവ് പിടിയിൽ

Read Next

ബ്യൂട്ടീഷ്യൻ ദേവികയെ കഴുത്തറുത്ത് കൊന്ന കേസ്സിൽ കുറ്റപത്രം