സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട് : ജില്ലയിൽ എട്ട് എസ്ഐമാർക്ക് സ്ഥലം മാറ്റം. ഹോസ്ദുർഗ്ഗ് എസ്ഐയായി ചന്തേര എസ്ഐ, എം.വി. ശ്രീദാസിനെ നിയോഗിച്ചു. പകരം ഹോസ്ദുർഗ്ഗ് എസ്ഐ കെ.പി. സതീഷിനെ ചന്തേരയിലേക്ക് സ്ഥലം മാറ്റി. മഞ്ചേശ്വരം എസ്ഐ, പി. അനൂപ് കുമാറിനെ ബദിയടുക്ക പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. മഞ്ചേശ്വരം എസ്ഐ, എൻ. അൻസാറിനെ ബദിയടുക്കയിലേക്ക് മാറ്റി.
ബദിയടുക്ക എസ്ഐ, കെ.പി. വിനോദ് കുമാറിനെ കാസർകോട്ടേയ്ക്ക് സ്ഥലംമാറ്റി. വിദ്യാനഗർ എസ്ഐ, കെ. പ്രശാന്തിനെ മഞ്ചേശ്വരത്തേക്കും കാസർകോട് എസ്ഐ, എം.വി. വിഷ്ണുപ്രസാദിനെ വിദ്യാനഗർ പോലീസ് സ്റ്റേഷനിലേക്കും സ്ഥലം മാറ്റി. ഹോസ്ദുർഗ്ഗ് എസ്ഐയായി ചുമതലയേൽക്കുന്ന എം.വി. ശ്രീദാസ് ജില്ലാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡണ്ടാണ്. മുഖ്യമന്ത്രിയുടെ ഇൗ വർഷത്തെ പോലീസ് മെഡൽ നേടിയ ഉദ്യോഗസ്ഥനാണ്.