ഫാഷന്‍ ഗോള്‍ഡിനെതിരെ പിതാവിന്റെയും മകളുടെയും പരാതിയിൽ കേസ്

പയ്യന്നൂര്‍: നിക്ഷേപ തട്ടിപ്പ് കേസിൽ പൂട്ടിയ ഫാഷന്‍ ഗോള്‍ഡിനെതിരെ പിതാവിന്റേയും മകളുടേയും രണ്ട് പരാതികളില്‍ കോടതി നിര്‍ദ്ദേശ പ്രകാരം പയ്യന്നൂര്‍ പോലീസ് കേസെടുത്തു. രാമന്തളി വടക്കുമ്പാട് സ്വദേശി ഷാമിയ മൻസിലിൽ എം.കെ.അബ്ദുള്‍ മജീദ്, മകള്‍ കെ.ടി പി.സമീഹ എന്നിവര്‍ നല്‍കിയ പരാതിയിലാണ് ഫാഷന്‍ ഗോള്‍ഡ് മാനേജിംങ്ങ് ഡയറക്ടര്‍ ടി.കെ. പൂക്കോയ തങ്ങള്‍ക്കെതിരെ വഞ്ചനാ കുറ്റത്തിന് പോലീസ് കേസെടുത്തത്.

2017 ജൂൺ മാസം  അബ്ദുള്‍ മജീദ് മൂന്നര ലക്ഷത്തോളം രൂപ വിലവരുന്ന സ്വര്‍ണം നിക്ഷേപിച്ചപ്പോള്‍ മകള്‍ അഞ്ചര ലക്ഷം രൂപയാണ് ഫാഷന്‍ ഗോള്‍ഡില്‍ നിക്ഷേപിച്ചത്. ഫാഷന്‍ ഗോള്‍ഡ് നടത്തിപ്പുകാർ വന്‍ ലാഭവിഹിതം വാഗ്ദാനം നൽകി നിക്ഷേപം സ്വീകരിച്ച ശേഷം ലാഭ വിഹിതമോ നിക്ഷേപമോ തിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

Read Previous

ഭക്ഷ്യ വിഷബാധ; പരിശോധന പ്രഹസനമെന്ന് നാട്ടുകാർ

Read Next

ജില്ലാ ആശുപത്രി കാത്ത് ലാബിൽ ഒ.പി. സമയം നീട്ടണമെന്ന് രോഗികൾ