ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്റ്റാഫ് ലേഖകൻ
കാഞ്ഞങ്ങാട് : ബ്യൂട്ടീഷൻ യുവതി ഉദുമ മുക്കുന്നോത്ത് കാവിനടുത്ത് താമസിക്കുന്ന ദേവികയെ 34, പുതിയകോട്ടയിലെ ഹോട്ടൽ മുറിയിൽ കഴുത്തറുത്ത് കൊന്ന കേസ്സിൽ കുറ്റപത്രം കോടതിയിലെത്തി. ഹൊസ്ദുർഗ്ഗ് ജുഡീഷ്യൽ മജിസ്ത്രേട്ട് ഒന്നാംകോടതിയിലാണ് ഹോസ്ദുർഗ്ഗ് പോലീസ് ഇൗ പ്രമാദമായ കൊലക്കേസ്സിൽ കുറ്റപത്രം സമർപ്പിച്ചത്.
2023 മെയ് 16-ന് ഉച്ചയ്ക്ക് 2 മണിയോടെ ഹോട്ടൽ മുറിയിൽ കൊല ചെയ്യപ്പെട്ട ദേവികയുടെ കാമുകൻ കാസർകോട് ബോവിക്കാനം സ്വദേശി സതീഷ് ഭാസ്ക്കറാണ് 38, ഇൗ കൊലക്കേസ്സിൽ ഏക പ്രതി. കാഞ്ഞങ്ങാട്ടും കാസർകോട്ടും, സെക്യൂരിറ്റി സ്ഥാപനം നടത്തി വരികയായിരുന്ന സതീഷ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്.
ദേവികയെ സതീഷ് ആദ്യം വിവാഹം കഴിക്കാൻ ആലോചിച്ചിരുന്നു വെങ്കിലും, ആയിടയ്ക്ക് സതീഷ് ഒരു അപകടത്തിൽപ്പെട്ടതിനാൽ വീട്ടുകാർ ദേവികയെ പ്രവാസിയായ മറ്റൊരു യുവാവിന് വിവാഹം കഴിച്ചു കൊടുക്കുകയായിരുന്നു. വാഹനാപകടത്തിൽ സുഖം പ്രാപിച്ചുവന്ന സതീഷ് വിവാഹിതയായ ദേവികയുമായി പിന്നീട് അടുപ്പത്തിലായി.
ദേവികയ്ക്ക് രണ്ട് കുട്ടികൾ പിറന്ന ശേഷവും സതീഷുമായുള്ള അടുപ്പത്തിന് കുറവൊന്നുമുണ്ടായിരുന്നില്ല. പ്രണയ ബദ്ധരായ ഇരുവരും കാസർകോട്ടും കാഞ്ഞങ്ങാട്ടും ഹോട്ടലുകളിൽ മുറിയെടുത്ത് പലപ്പോഴും ഒരുമിച്ച് താമസിച്ച വിവരങ്ങൾ പുറത്തു വന്നത് ദേവികയുടെ കൊലപാതകത്തിന് ശേഷമാണ്.
കൊലനടന്ന 2023 മെയ് 16-ന് കാഞ്ഞങ്ങാട്ട് നടന്ന ബ്യൂട്ടീഷൻ സംഘടനയുടെ യോഗത്തിൽ സംബന്ധിക്കാൻ ഉദുമയിൽ നിന്ന് കാഞ്ഞങ്ങാട്ടെത്തിയ ദേവികയെ കാമുകൻ സതീഷ് നിർബ്ബന്ധിച്ച് പുതിയകോട്ടയിലെ ലോഡ്ജ് മുറിയിലെത്തിക്കുകയും ലൈംഗിക ബന്ധത്തിലേർപ്പെട്ട ശേഷം പ്രതി നേരത്തെ മുറിയിൽ കരുതിവെച്ചിരുന്ന മൂർച്ഛയുള്ള കഠാര കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്സ്. പ്രതി സതീഷ് കാമുകിയുടെ കഴുത്തറുക്കുമ്പോൾ ദേവിക പ്രതിയുടെ ഇടതു മോതിര വിരലിൽ കടിച്ച മുറിവ് പ്രതി തന്നെയാണ് യുവതിയെ കഴുത്തറുത്ത് കൊല ചെയ്തുവെന്നതിനുള്ള തെളിവായി.
കേസ്സിൽ ദൃക്സാക്ഷികൾ ആരുംതന്നെയില്ലെങ്കിലും, സാഹചര്യത്തെളിവുകളായ രക്തം പുരണ്ട കഠാര, യുവതി സംഭവ ദിവസം ധരിച്ച രക്തത്തിൽ മുങ്ങിയ വസ്ത്രങ്ങൾ, ഹോട്ടൽ മുറിയിലെ രക്തം കട്ടപിടിച്ച കിടക്ക തുടങ്ങിയ തെളിവുകൾ പോലീസ് കോടതിയിൽ ഹാരജാക്കിയിട്ടുണ്ട്. 2 മണിക്ക് നടന്ന കൊലയ്ക്ക് േശഷം വൈകുന്നേരം 4 മണിയോടെ ഹൊസ്ദുർഗ്ഗ് ഇൻസ്പെക്ടർ കെ.പി. ഷൈനിന് മുന്നിൽ ഹാജരായ പ്രതി സതീഷ് ”ഞാനൊരു പെണ്ണിനെ കൊന്നുവെന്ന്” സ്വയം വെളിപ്പെടുത്തുകയായിരുന്നു.
ഭാര്യയും കുട്ടിയുമുള്ള സതീഷിന്റെ ജീവിതത്തിൽ കാമുകി ദേവിക വിലങ്ങുതടിയായി മാറിയതിനാലാണ് താൻ കാമുകിയെ കൊലപ്പെടുത്തിയതെന്ന് സതീഷ് പിന്നീട് പോലീസിനോട് വെളിപ്പെടുത്തുകയും ചെയ്തു. കൊലപാതകം നടന്ന 2023 മെയ് 16 മുതൽ പ്രതി സതീഷ് ഭാസ്ക്കർ ഹൊസ്ദുർഗ്ഗ് ജില്ലാ ജയിലിൽ റിമാന്റിലാണ്. പ്രതിക്ക് വേണ്ടിയുള്ള ജാമ്യാപേക്ഷകളെല്ലാം ഹൊസ്ദുർഗ്ഗ് കോടതിയും ജില്ലാ സെഷൻസ് കോടതിയും തള്ളിക്കളയുകയായിരുന്നു.
പ്രതി കഴിഞ്ഞ 90 ദിവസത്തിലധികമായി ജയിലിൽ തടവിലാണ്. ഇന്ത്യൻ ശിക്ഷാ നിയമം 302(കൊലപാതകം), 365 (ബലം പ്രയോഗിച്ചുകൊണ്ടുപോകൽ) തുടങ്ങിയ വകുപ്പുകളാണ് കുറ്റപത്രത്തിൽ പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. കുറ്റം കോടതി മുമ്പാകെ തെളിഞ്ഞാൽ വധശിക്ഷയോ, ജീവപര്യന്തം തടവുശിക്ഷയോ വിധിക്കാവുന്ന കുറ്റകൃത്യമാണിത്. ഹൊസ്ദുർഗ്ഗ് ഇൻസ്പെക്ടർ കെ.പി. ഷൈനാണ് നാടുനടുങ്ങിയ ഇൗ അറുംകൊലക്കേസ്സിൽ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചത്.