ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
ചെറുവത്തൂർ : ചെറുവത്തൂരിലെ കൂൾബാറിൽ പഫ്സ് കഴിച്ച് യുവതിക്കും മകനും ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധന വഴിപാടാണെന്ന് നാട്ടുകാർ. ചെറുവത്തൂർ ബസ് സ്റ്റാന്റിന് സമീപത്തെ കൂൾ വില്ല എന്ന കൂൾ ബാറിൽ നിന്നും പഫ്സ് കഴിച്ച ചീമേനി ചെമ്പ്രകാനത്തെ പ്രീത 30, നാലരവയസ്സുള്ള മകൻ എന്നിവർക്കാണ് ഛർദ്ദിയും ശാരീരികാസ്വസ്ഥതകളുമുണ്ടായത്.
പൂപ്പൽ ബാധിച്ച പഫ്സ് കഴിച്ചതായിരുന്നു വിഷബാധയ്ക്ക് കാരണം. ചെറുവത്തൂരിൽ ഒരു വർഷം മുമ്പാണ് ബേക്കറിയിൽ നിന്നും ഷവർമ്മ വാങ്ങിക്കഴിച്ച പെൺകുട്ടി ഭക്ഷ്യ വിഷബാധമൂലം മരിച്ചത്. കഴിഞ്ഞ ദിവസമാണ് പൂപ്പൽ ബാധിച്ച പഫ്സ് വിതരണം ചെയ്ത കൂൾ ബാറിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥൻ ടി.വി. അനൂപിന്റെ നേതൃത്വത്തിൽ പരിശോധന നടന്നത്.
ചെറുവത്തൂരിലെ ഏതാനും ചില ഹോട്ടലുകളിലും സ്ഥാപനങ്ങളിലും മാത്രം പരിശോധന നടത്തിയ സംഘം പരിശോധന ചടങ്ങാക്കി മാറ്റിയെന്നാണ് നാട്ടുകാരുടെ ആരോപണം. വൃത്തിഹീനമായ ഭക്ഷണം വിതരണം ചെയ്യുന്ന കൂൾ ബാറുകൾക്കും, ബേക്കറികൾക്കും, ഹോട്ടലുകൾക്കുമെതിരെ ചെറുവത്തൂർ പഞ്ചായത്ത് നടപടിയൊ ന്നുമെടുക്കുന്നില്ലെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്.