മയക്കുമരുന്നുമായി യുവാവ് പിടിയിൽ

പടന്നക്കാട് : എംഡിഎംഏ ലഹരി മരുന്നുമായി പിടിയിലായ യുവാവിനെതിരെ ചന്തേര പോലീസ് േകസെടുത്തു. ഇന്നലെ രാത്രി 10-30 മണിക്ക് ചന്തേര പോലീസ് ഇൻസ്പെക്ടർ ജി.പി. മനുരാജിന്റെ നേതൃത്വത്തിൽ പടന്ന പെട്രോൾ പമ്പിന് സമീപം നടന്ന പരിശോധനയിലാണ് ചെറുവത്തൂർ മട്ടലായി സ്വദേശിയായ യുവാവ് മയക്കുമരുന്നുമായി പിടിയിലായത്.

മട്ടലായി കുന്നുമ്മൽ ഹൗസിൽ പി. ബാബുവിന്റെ മകൻ സുബിൻ രാജിനെയാണ് 26, ചന്തേര പോലീസ് മയക്കുമരുന്നുമായി പിടികൂടിയത്. യുവാവിന്റെ പക്കൽ നിന്നും 0.9 ഗ്രാം എംഡിഎംഏ പോലീസ് കണ്ടെടുത്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Read Previous

വളർത്തുനായകൾക്ക്  ലൈസൻസ് നിർബ്ബന്ധം: ജില്ലാ കളക്ടർ

Read Next

ഒളിവിലായിരുന്ന ചെക്ക് കേസ് പ്രതി അറസ്റ്റിൽ