പോലീസ് സബ് ഇൻസ്പെക്ടർമാരെ സ്ഥലം മാറ്റി, എൻ. അൻസർ ഹൊസ്ദുർഗ് സബ് ഇൻസ്പെക്ടർ

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് സബ് ഇൻസ്പെക്ടർ കെ.പി. സതീഷിനെ ചന്തേര പോലീസ് സബ് ഇൻസ്പെക്ടറായി നിയമിച്ചു. കാസർകോട് സബ് ഇൻസ്പെക്ടർ എം.വി. വിഷ്ണുപ്രസാദിനെ മഞ്ചേശ്വരം പോലീസ് സബ് ഇൻസ്പെക്ടറായും നിയമിച്ചു. മഞ്ചേശ്വരത്ത് നിന്ന് സബ് ഇൻസ്പെക്ടർ എൻ. അൻസറിനെ ഹൊസ്ദുർഗ് സബ് ഇൻസ്പെക്ടറായി നിമയമിച്ചു.

കുമ്പള എസ്ഐ വി.കെ. അനീഷിനെ ബദിയടുക്കയിലും, ബദിയടുക്ക എസ്ഐ വിനോദ്കുമാറിനെ വിദ്യാനഗർ സ്റ്റേഷനിലും നിയമിച്ചു. വിദ്യാനഗർ എസ്ഐ കെ. പ്രശാന്തിനെ കുമ്പളയിലും ചന്തേര എസ്ഐ എം.വി. ശ്രീദാസിനെ  കാസർകോട് പോലീസിലും നിയമിച്ചു.

ഒരു പോലീസ് സ്റ്റേഷനിൽ മൂന്ന് വർഷം പൂർത്തിയാക്കിയ  സബ് ഇൻസ്പെക്ടർമാരെയാണ് ഇപ്പോൾ മാറ്റി നിയമിച്ചുക്കൊണ്ട് ഉത്തരവായിട്ടുള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് പോലീസിൽ മറ്റൊരു സ്ഥലം മാറ്റം കൂടി വരാനിരിക്കുന്നു. ഉദ്യോഗസ്ഥരുടെ ജില്ല മാറിയുള്ള സ്ഥലം മാറ്റമാണ് ഇനി വരാനിരിക്കുന്നത്.

LatestDaily

Read Previous

സ്വർണ്ണത്തിന് തൂക്കംകൂട്ടാൻ മെഴുകും ചെമ്പും;  നടക്കുന്നത് ലക്ഷങ്ങളുടെ തട്ടിപ്പ്

Read Next

വളർത്തുനായകൾക്ക്  ലൈസൻസ് നിർബ്ബന്ധം: ജില്ലാ കളക്ടർ