കോൺഗ്രസ് നേതാവ്  ഷാർജയിൽ മരിച്ചു

സ്വന്തം ലേഖകൻ

നീലേശ്വരം : സന്ദർശക വിസയിൽ ഷാർജയിലേക്ക് പോയ കോൺഗ്രസ് നേതാവ് ഷാർജയിൽ പനിബാധിച്ച് മരിച്ചു. പുതുക്കൈ ചൂട്ട്വത്തെ പരേതരായ മഠത്തിൽ നാരായണൻ നായർ- ഐക്കോട്ട് തമ്പായിയമ്മ ദമ്പതികളുടെ മകനായ ഏ.വി. ശ്രീനിവാസനാണ് 51, പനിബാധിച്ച് മരിച്ചത്. കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയംഗം, മുൻ സേവാദൾ കമ്മിറ്റിയംഗം, പുതുക്കൈ എൻഎസ്എസ് കരയോഗം കമ്മിറ്റിയംഗം, മഹാത്മ സാംസ്ക്കാരിക വേദിയംഗം എന്നീ നിലയിൽ പ്രവർത്തിച്ചുവരികയായിരുന്നു. അറിയപ്പെടുന്ന കോൽക്കളി കലാകാരനായ ശ്രീനിവാസൻ ഒരുമാസം മുമ്പാണ് സന്ദർശക വിസയിൽ ഷാർജയിലെത്തിയത്. ഭാര്യ : എം.ജിഷ ഇരിയ. മക്കൾ : അർജ്ജുൻ, അർച്ചന.സഹോദരങ്ങൾ : ഏ.വി. നാരായണൻ, ഏ.വി. വിജയൻ, ഏ.വി. ഇന്ദിര, ഏ.വി. പുഷ്പലത, ഏ.വി. ശോഭന. മൃതദേഹം നാളെ നാട്ടിലെത്തിച്ച് ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്ക്കരിക്കും.

LatestDaily

Read Previous

ഫാഷൻ ഗോൾഡ് തട്ടിപ്പിൽ വീണ്ടും കേസ്

Read Next

പർദ്ദ ധരിച്ചെത്തി ലാപ്ടോപ്പ് കവർന്നു