ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കെ.പി. സലീം
ജനങ്ങൾ അധികമായി ഭയപ്പെടുന്നത് ഇരുട്ടിനെയാണ്. സംഘർഷങ്ങളും, അപകടങ്ങളും, പ്രകൃതി ദുരന്തങ്ങളും, നടക്കുന്നത് ഇരുട്ടിൽ വെച്ചാവുമ്പോൾ നമുക്കിടയിലുണ്ടാവുന്ന മാനസിക പിരിമുറുക്കങ്ങളും, ഉത്കണ്ഠയും ചെറുതല്ല. സിപിഎം ഭരിക്കുന്ന മടിക്കൈ പഞ്ചായത്തിലെ പ്രധാന കവലയിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി അനുവദിച്ച മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ച് വെളിച്ചം പ്രകാശിപ്പിക്കേണ്ടതില്ലെന്ന് പഞ്ചായത്ത് ഭരണ സമിതിയെടുത്ത തീരുമാനം, പ്രകാശത്തെ ആരോ ഭയപ്പെടുന്നുവെന്ന് വേണം കരുതാൻ.
ഇപ്പോഴിതാ അതേ പാർട്ടി ഭരിക്കുന്ന കല്ല്യാശേരി മണ്ഡലത്തിലെ ചെറുതാഴം, എരമം, കുറ്റൂർ, ഏഴോം എന്നീ പഞ്ചായത്തുകളിലും എംപി അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നത് തടയാൻ ഭരണ സമിതി രംഗത്തിറങ്ങിയിരിക്കുന്നു. ജനങ്ങളുടെ താൽപ്പര്യം പരിഗണിച്ച് കക്ഷി രാഷ്ട്രീയ വിത്യാസമില്ലാതെ അദ്ദേഹത്തിന്റെ പാർലമെന്റ് മണ്ഡലത്തിലെ മുക്കും മൂലയും ഇന്ന് വെള്ളി വെളിച്ചത്താൽ പ്രകാശപൂരിതമാണ്.
വെളിച്ചമില്ലാത്ത സ്ഥലങ്ങളിലാണ് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്താനും, അനാശാസ്യ പ്രവർത്തികളിലേർപ്പെടാനും, നഗര ഗ്രാമ വിത്യാസമില്ലാതെ ലഹരി വിൽപ്പനക്കാർ നാട്ടിൽ തമ്പടിക്കുകയാണ്. വെളിച്ചത്തെ എതിർക്കുന്നവർ ഇത്തരക്കാർക്കുള്ള സൗകര്യങ്ങൾ യഥാർത്ഥത്തിൽ വിപുലീകരിച്ച് കൊടുക്കുകയാണ് ചെയ്യുന്നത്.
30 വർഷമായി സിപിഎം പ്രവർത്തകരായ എംപിമാർ പ്രതിനിധീകരിച്ച് നടപ്പിൽ വരുത്താൻ സാധിക്കാത്ത വമ്പൻ വികസന പ്രവർത്തനങ്ങളാണ് 3 വർഷം കൊണ്ട് രാജ്മോഹൻ ഉണ്ണിത്താൻ എംപിയായ ശേഷം അദ്ദേഹത്തിന്റെ മണ്ഡലത്തിൽ സാധിപ്പിച്ചെടുത്തത്. വികസന കാര്യത്തിൽ രാഷ്ട്രീയം നോക്കാതെ എല്ലാവരെയും ഉൾക്ക ള്ളിച്ച് ഒരു ഐക്യമനോഭാവം പുലർത്താൻ അദ്ദേഹത്തിന് ഇതിനകം സാധിച്ചിട്ടുണ്ട്.
മുൻ എംപിയും സിപിഎം നേതാവുമായ പി. കരുണാകരന്റെ വീട് ഉൾപ്പടുന്ന നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ അടുത്ത കാലത്ത് ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ അനുവദിച്ചത് രാജ്മോഹൻ ഉണ്ണിത്താന്റെ പ്രവർത്തനത്തിന്റെ ഭാഗമാണെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റപ്പെടുത്തരുത്.
കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കനുവദിക്കുന്ന വന്ദേഭാരത് ട്രെയിനുകളിൽ പത്തെണ്ണം കേരളത്തിന് അനുവദിക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി ലോക്സഭയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യക്തി ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും മൗലീകമായി മറ്റുള്ളവർക്കുള്ള ഒരു പരിഗണന സർവ്വ പ്രധാനമാണ്. അപ്രകാരമുള്ള ഒരു പരിഗണനയാണ് നീലേശ്വരം റെയിൽവ്വേ വികസനത്തിലൂടെ രാജ്മോൻ ഉണ്ണിത്താൻ പങ്കുവെച്ചിരിക്കുന്നത്.