പർദ്ദ ധരിച്ചെത്തി ലാപ്ടോപ്പ് കവർന്നു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : അതിഞ്ഞാലിൽ പുതുതായി ആരംഭിച്ച ഇലക്ട്രോണിക് ഷോപ്പിൽ പർദ്ദ ധരിച്ചെത്തിയയാൾ 1 ലക്ഷം രൂപയോളം വിലമതിക്കുന്ന ലാപ്ടോപ്പ് കവർന്നു. ആഗസ്റ്റ് 25-ന് സന്ധ്യയ്ക്ക് 6 മണിക്കും 6-15നുമിടയിലാണ് ഷോപ്പിൽ നിന്നും 99,290 രൂപ വിലവരുന്ന ലെനോവ കമ്പനിയുടെ ലാപ്ടോപ്പ് കാണാതായത്.

നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയാണ് ലാപ്ടോപ്പ് മോഷ്ടിച്ചത്. പർദ്ദ ധരിച്ചെത്തിയയാളാണെന്ന് കണ്ടെത്തിയത്. കടയുടെ ബ്രാഞ്ച് മാനേജർ എറണാകുളം വാളകം സ്വദേശി ജി. അരുൺകുമാറിന്റെ പരാതിയിൽ ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്ത്   അന്വേഷണമാരംഭിച്ചു.

Read Previous

കോൺഗ്രസ് നേതാവ്  ഷാർജയിൽ മരിച്ചു

Read Next

കുട്ടി ഡ്രൈവിംഗ് തുടരുന്നു, പാഠം പഠിക്കാതെ രക്ഷിതാക്കൾ