ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
നീലേശ്വരം : ഭർത്താവ് അബോധാവസ്ഥയിലായതറിഞ്ഞ് ആസിഡ് കഴിച്ച വീട്ടമ്മ ചികിത്സയ്ക്കിടെ മരിച്ചു. കരിന്തളം കാട്ടിപ്പൊയിലിന് സമീപം കാറളത്തെ വി.പി. പ്രശാന്തിയാണ് 48, ആസിഡ് കഴിച്ച് മരിച്ചത്. ഇവരുടെ ഭർത്താവ് രത്നാകരൻ അബോധാവസ്ഥയിലായതറിഞ്ഞ മനോവിഷമത്തിലാണ് പ്രശാന്തി ആസിഡ് കഴിച്ചത്.
ആസിഡ് അകത്ത് ചെന്ന് ഗുരുതരാവസ്ഥയിലായിരുന്ന ഇവരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാവിലെ 7 മണിക്കാണ് പ്രശാന്തിെയ ആസിഡ് അകത്ത് ചെന്ന നിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തിയത്.
സിപിഎം കാറളം ബ്രാഞ്ചംഗം ജനാധിപത്യ മഹിളാ അസോസിയേഷൻ കരിന്തളം വെസ്റ്റ് വില്ലേജ് കമ്മിറ്റിയംഗം , കുടുംബ കൂട്ടം പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മകൻ എൻ. കിഷോർകുമാർ. മൃതദേഹം നീലേശ്വരം പോലീസ് ഇൻക്വസ്റ്റ് നടത്തി പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.