വാഹനമോഷ്ടാക്കൾ പിടിയിൽ

സ്വന്തം ലേഖകൻ

നീലേശ്വരം : പള്ളിയുടെ പരിസരത്ത് നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനം മോഷ്ടിച്ച സംഭവത്തിൽ രണ്ടുപേരെ നീലേശ്വരം  പോലീസ് പിടികൂടി. ചീമേനി പെട്ടിക്കുണ്ട് സ്വദേശി അസ്മത്ത് പാഷയുടെ ഇരുചക്ര വാഹനം ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചോയ്യങ്കോട് പള്ളിപ്പരിസരത്ത് നിർത്തിയിട്ട സ്ഥലത്ത് നിന്നും കാണാതായത്.

പള്ളിയിൽ ജുമാ നമസ്ക്കാരത്തിനെത്തിയ അസ്മത്ത് പാഷ പള്ളിയിൽ നിന്നിറങ്ങിയപ്പോൾ വാഹനം കാണാനില്ലായിരുന്നു. തുടർന്ന് നീലേശ്വരം പോലീസിൽ ലഭിച്ച പരാതി പ്രകാരം കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് വാഹന മോഷണ സംഘത്തെ നീലേശ്വരം പോലീസ് ഇൻസ്പെക്ടർ കെ. പ്രേംസദന്റെ നേതൃത്വത്തിൽ പിടികൂടിയത്.

പള്ളിയുടെ പരിസരത്തുള്ള നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളാണ് പ്രതികളെ  കണ്ടെത്താൻ സഹായിച്ചത്. കയ്യൂർ ഉദയഗിരിയിലെ പ്രഭാകരന്റെ മകൻ ഇ.കെ. അനിൽകുമാർ 38, ചായ്യോം മാനൂരി താഴത്തെ വീട്ടിൽ കുഞ്ഞമ്പുവിന്റെ മകൻ ശ്രീജിത്ത് ടി.വി. 33, എന്നിവരാണ് വാഹനമോഷണക്കേസ്സിൽ പിടിയിലായത്. മോഷ്ടിച്ച വാഹനം അനിലിന്റെ വീടിന്റെ പരിസരത്ത് ഒളിപ്പിച്ച നിലയിൽ കണ്ടെത്തി.

Read Previous

ചെറുവത്തൂരിൽ വീണ്ടും ഭക്ഷ്യവിഷബാധ

Read Next

നീലേശ്വരത്ത് ബിജെപി – ഡിവൈഎഫ്ഐ സംഘർഷം