ചെറുവത്തൂരിൽ വീണ്ടും ഭക്ഷ്യവിഷബാധ

സ്വന്തം ലേഖകൻ

ചെറുവത്തൂർ: ചെറുവത്തൂരിൽ കൂൾബാറിൽ നിന്നും ഭക്ഷണം  കഴിച്ചവർക്ക്  ഭക്ഷ്യവിഷബാധ. ചെറുവത്തൂർ  ബസ്്സ്റ്റാന്റിന് സമീപത്തെ കൂൾവില്ല എന്ന കൂൾബാറിൽ നിന്നും പഫ്സ് കഴിച്ച അമ്മയ്ക്കും  മകനുമാണ് ഭക്ഷ്യ വിഷബാധയേറ്റത്. ചീമേനി ചെമ്പ്രകാനത്തെ പ്രീത 30, നാലര വയസ്സുള്ള മകൻ എന്നിവർക്കാണ് കൂൾബാറിൽ നിന്നും നൽകിയ പഫ്സ് കഴിച്ച് ഛർദ്ദിയും ശാരീരികാസ്വാസ്ഥതകളുമുഭവപ്പെട്ടത്.

പൂപ്പൽ ബാധിച്ച പഫ്സിൽ പുഴുക്കളുമുണ്ടായിരുന്നതായി പരാതിയുണ്ട്.  ഇതേത്തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കൂൾബാർ അടപ്പിച്ചു. നാലിലാങ്കണ്ടത്തെ അസീസിന്റെ ഉടമസ്ഥതയിൽ ചെറുവത്തൂരിൽ പ്രവർത്തിക്കുന്ന  കൂൾവില്ല എന്ന കൂൾബാറിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്.

ചെറുവത്തൂരിലെ ബസ്്സ്റ്റാന്റ് പരിസരത്തെ കൂൾബാറിൽ നിന്നും  വിതരണം ചെയ്ത ഷവർമ്മ കഴിച്ച് വിദ്യാർത്ഥി മരിച്ച സംഭവം നടന്നത് ഒരു വർഷം മുമ്പാണ്. അതേസമയം, ചെറുവത്തൂർ പഞ്ചായത്തിൽ ഹോട്ടലുകളിൽ നടക്കുന്ന പരിശോധന വെറും ചടങ്ങാണെന്നാണ് നാട്ടുകാരുടെ ആരോപണം.

ഷവർമ്മ കഴിച്ച് വിദ്യാർത്ഥിനി  മരിച്ച ദുരന്തത്തിൽ നിന്നും ചെറുവത്തൂർ പഞ്ചായത്തധികൃതർ പാഠം പഠിച്ചില്ലെന്നതിന്റെ സൂചനയാണ് കഴിഞ്ഞ ദിവസം കൂൾബാറിലുണ്ടായ ഭക്ഷ്യവിഷബാധ. അമ്മയും മകനും കൂൾബാറിൽ നിന്നും  വാങ്ങിയ പഫ്സ് പകുതി കഴിച്ചപ്പോഴാണ് അതിനകത്ത് പുഴുക്കളെ കണ്ടെത്തിയത്.

LatestDaily

Read Previous

പ്ലാസ്റ്റിക്കിന്റെ പേരിൽ ഉദ്യോഗസ്ഥനും വ്യാപാരിയും തമ്മിൽ പോര്

Read Next

വാഹനമോഷ്ടാക്കൾ പിടിയിൽ