വിദ്യാർത്ഥിയുടെ മരണം പോലീസുദ്യോഗസ്ഥരെ കാഞ്ഞങ്ങാട്ടേയ്ക്ക് സ്ഥലം മാറ്റി

സ്വന്തം ലേഖകൻ

കുമ്പള : കുമ്പളയിൽ കാർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി ഉത്തരവിറക്കി. കുമ്പള പോലീസ് സ്റ്റേഷൻ എസ്ഐ, എസ്.ആർ. രജിത്ത്, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ടി. ദീപു, പി.വി. രഞ്ജിത്ത് എന്നിവരെയാണ് കാഞ്ഞങ്ങാട്ടേയ്ക്ക് സ്ഥലം മാറ്റി ജില്ലാ പോലീസ് മേധാവി ഉത്തരവിറക്കിയത്.

കാഞ്ഞങ്ങാട് ബീറ്റ് കൺട്രോൾ റൂമിലേക്കാണ് സ്ഥലം മാറ്റിയത്. ആഗസ്റ്റ് 25-നാണ് അംഗഡിമൊഗർ സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി കുമ്പള പേരാൽ കണ്ണൂരിലെ മുഹമ്മദ് ഫർവാസിന് 17, കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഫർഹാസിന്റെ വാഹനത്തെ പോലീസ് പിന്തുടരുന്നത് കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ആശുപത്രിയിൽ ചികിത്സയ്ക്കിെട വിദ്യാർത്ഥി മരിച്ചതോടെയാണ് പോലീസിനെതിരെ ബഹുജന രോഷമുണ്ടായത്. പ്രതിഷേധം ശക്തമായതോടെയാണ് സംഭവത്തിന് കാരണക്കാരെന്ന് നാട്ടുകാർ ആരോപിക്കുന്ന പോലീസുദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്.

Read Previous

യൂത്ത് ലീഗ് സൊറ പറച്ചൽ നാളെ

Read Next

പേരക്കുട്ടിയെ ഗർഭിണിയാക്കിയ വയോധികനെതിരെ പോക്സോ